ക്രിസ്ത്യാനികളായി ജീവിക്കാം
ദൈവത്തിന്റെ അദൃശ്യഗുണങ്ങൾ നിങ്ങൾക്കു കാണാനാകുന്നുണ്ടോ?
നിറങ്ങൾ ചാരുത ചാർത്തുന്ന പുഷ്പങ്ങൾ, നക്ഷത്രനിബിഡമായ ആകാശം, ആർത്തിരമ്പുന്ന ഒരു വെള്ളച്ചാട്ടം ഇവയിലെല്ലാം സ്രഷ്ടാവിന്റെ കരവിരുത് നിങ്ങൾക്കു കാണാനാകുന്നുണ്ടോ? നമുക്കു ചുറ്റുമുള്ള സൃഷ്ടികൾ യഹോവയുടെ അദൃശ്യഗുണങ്ങൾ വ്യക്തമായും എടുത്തുകാണിക്കുന്നു. (റോമ 1:20) ഒരു നിമിഷം നിന്ന്, ചുറ്റും കാണുന്ന കാര്യങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നെങ്കിൽ ദൈവത്തിന്റെ ശക്തി, സ്നേഹം, ജ്ഞാനം, നീതി, ഉദാരത തുടങ്ങിയ ഗുണങ്ങളെക്കുറിച്ച് നമുക്കു മനസ്സിലാക്കാൻ കഴിയും.—സങ്ക 104:24.
ഓരോ ദിവസവും നിങ്ങളുടെ കണ്ണിൽപ്പെടുന്ന യഹോവയുടെ ചില സൃഷ്ടികൾ എന്തെല്ലാമാണ്? നിങ്ങൾ ഒരു നഗരത്തിലാണു താമസിക്കുന്നതെങ്കിൽപ്പോലും പക്ഷികളെയും മരങ്ങളെയും ഒക്കെ നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കും. യഹോവയുടെ സൃഷ്ടികളെ അടുത്ത് നിരീക്ഷിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും നമ്മുടെ പ്രശ്നങ്ങളെക്കാൾ പ്രധാനപ്പെട്ട കാര്യങ്ങളുണ്ടെന്നു കാണാനും സഹായിക്കും. അതുപോലെ നിത്യതയിലുടനീളം നമുക്കായി കരുതാനുള്ള യഹോവയുടെ പ്രാപ്തിയിൽ വിശ്വാസം വർധിക്കുകയും ചെയ്യും. (മത്ത 6:25-32) നിങ്ങൾക്കു കുട്ടികളുണ്ടെങ്കിൽ, യഹോവയുടെ അനുപമമായ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ അവരെ സഹായിക്കുക. ചുറ്റുമുള്ള സൃഷ്ടികളെ വിലമതിക്കാൻ പഠിക്കുന്നതനുസരിച്ച് സ്രഷ്ടാവിനോടു നമ്മൾ കൂടുതൽക്കൂടുതൽ അടുക്കും.—സങ്ക 8:3, 4.
സൃഷ്ടിയിലെ അത്ഭുതങ്ങൾ ദൈവത്തിന്റെ മഹത്ത്വം വിളിച്ചോതുന്നു—വെളിച്ചവും നിറങ്ങളും എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
-
നമുക്ക് എങ്ങനെയാണു വ്യത്യസ്തനിറങ്ങൾ കാണാൻ കഴിയുന്നത്?
-
പല കോണുകളിൽനിന്ന് നോക്കുമ്പോൾ ഒരു പ്രതലത്തിന്റെ നിറം വ്യത്യാസപ്പെട്ടുകാണുന്നത് എന്തുകൊണ്ട്?
-
ആകാശത്തിൽ നമ്മൾ വ്യത്യസ്തനിറങ്ങൾ കാണുന്നത് എന്തുകൊണ്ട്?
-
നിങ്ങളുടെ വീടിന് ചുറ്റുമുള്ള സൃഷ്ടികളിൽ ഉജ്ജ്വലമായ എന്തൊക്കെ നിറങ്ങളാണു നിങ്ങൾ കാണുന്നത്?
-
പ്രകൃതിയെ അടുത്ത് നിരീക്ഷിക്കാൻ നമ്മൾ സമയമെടുക്കേണ്ടത് എന്തുകൊണ്ട്?