ക്രിസ്ത്യാനികളായി ജീവിക്കാം
കത്തിന്റെ മാതൃക
-
കത്തു കിട്ടുന്നയാൾക്കു തിരിച്ച് ബന്ധപ്പെടാനായി നിങ്ങളുടെ സ്വന്തം മേൽവിലാസം വെക്കുക. എന്നാൽ അങ്ങനെ ചെയ്യുന്നതു ബുദ്ധിയല്ലെന്നു തോന്നുന്നെങ്കിൽ, മൂപ്പന്മാരുടെ അനുവാദത്തോടെ നിങ്ങൾക്കു രാജ്യഹാളിന്റെ മേൽവിലാസം ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഒരിക്കലും ബ്രാഞ്ചോഫീസിന്റെ മേൽവിലാസം വെക്കരുത്.
-
വ്യക്തിയുടെ പേര് നിങ്ങൾക്ക് അറിയാമെങ്കിൽ അത് ഉപയോഗിക്കുക. എന്തിന്റെയെങ്കിലും പരസ്യത്തിനുവേണ്ടിയല്ല കത്ത് അയയ്ക്കുന്നതെന്ന തെറ്റിദ്ധാരണ ഒഴിവാക്കാൻ അതുവഴി സാധിക്കും.
-
അക്ഷരത്തെറ്റോ വ്യാകരണപിശകോ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. വേണ്ടിടത്ത് ചിഹ്നങ്ങൾ ഉപയോഗിക്കുക. കത്തു വൃത്തിയുള്ളതായിരിക്കണം, വലിച്ചുവാരി എഴുതരുത്. ടൈപ്പ് ചെയ്യുന്നതിനു പകരം കത്ത് എഴുതുകയാണെങ്കിൽ, എളുപ്പം വായിക്കാവുന്നതുപോലെ എഴുതണം. കത്തു തീരെ അനൗപചാരികമോ അങ്ങേയറ്റം ഔപചാരികമോ ആകരുത്.
മാതൃകയായി കൊടുത്തിരിക്കുന്ന കത്തിൽ ഈ കാര്യങ്ങൾ കാണാം. നിങ്ങളുടെ പ്രദേശത്തെ ആർക്കെങ്കിലും കത്ത് എഴുതുമ്പോൾ ഈ കത്ത് അതേപടി പകർത്തരുത്. നമ്മുടെ ഉദ്ദേശ്യത്തിനും നാട്ടുനടപ്പിനും പ്രദേശത്തെ സാഹചര്യങ്ങൾക്കും ഒക്കെ അനുസരിച്ച് കത്തു തയ്യാറാക്കുക.