ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—നന്നായി കത്തുകൾ എഴുതുക
എന്തുകൊണ്ട് പ്രധാനം: സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കാൻ അപ്പോസ്തലനായ പൗലോസ് എഴുതിയ 14 കത്തുകളിൽ ഒന്നാണു 1 കൊരിന്ത്യർ എന്ന പുസ്തകം. കത്ത് എഴുതുമ്പോൾ ഒരു വ്യക്തിക്കു താൻ പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കാൻ സാധിക്കും. കത്തു ലഭിക്കുന്നയാളിനു പല വട്ടം അതു വായിക്കാനും കഴിയും. ബന്ധുക്കളോടും പരിചയക്കാരോടും സാക്ഷീകരിക്കാനുള്ള നല്ല ഒരു മാർഗമാണു കത്തുകൾ. നമുക്കു നേരിൽക്കണ്ട് സംസാരിക്കാൻ കഴിയാത്ത ആളുകളെ സന്തോഷവാർത്ത അറിയിക്കാനും അതുവഴി സാധിക്കും. ഉദാഹരണത്തിന്, താത്പര്യം കാണിച്ച ചിലരെ വീട്ടിൽ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ്. ഇനി, നമ്മുടെ പ്രദേശത്തെ ചിലരെ അവരുടെ വീടുകളിൽ ചെന്ന് കാണുന്നതും ബുദ്ധിമുട്ടാണ്. കാരണം അവർ താമസിക്കുന്നത് ഒറ്റപ്പെട്ട പ്രദേശങ്ങളിലോ പ്രവേശനാനുമതിയില്ലാത്ത അപ്പാർട്ടുമെന്റ് കെട്ടിടങ്ങളിലോ വീടുകളിലോ ആണ്. അപരിചിതനായ ഒരു വ്യക്തിക്കു കത്ത് എഴുതുമ്പോൾ ഓർത്തിരിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണ്?
എങ്ങനെ ചെയ്യാം:
-
നേരിട്ട് ആ വ്യക്തിയോട് എങ്ങനെ സംസാരിക്കുമായിരുന്നോ അങ്ങനെതന്നെ കത്തു ചിട്ടപ്പെടുത്തുക. കത്തിന്റെ തുടക്കത്തിൽ നിങ്ങളെ പരിചയപ്പെടുത്തുക. നിങ്ങൾ കത്ത് എഴുതുന്നതിന്റെ കാരണം വ്യക്തമായി പറയുക. ചിന്തിക്കാൻ സഹായിക്കുന്ന ഒരു ചോദ്യം ചോദിക്കാവുന്നതാണ്. നമ്മുടെ വെബ്സൈറ്റിലേക്കു ശ്രദ്ധ ക്ഷണിക്കുക. എന്നിട്ട് ഓൺലൈൻ ബൈബിൾപാഠങ്ങളെപ്പറ്റി പറയുക. (നിലവിൽ മലയാളത്തിലില്ല.) നമ്മുടെ ഭവന ബൈബിൾപഠനപരിപാടിയെക്കുറിച്ച് പറയുക. അല്ലെങ്കിൽ ബൈബിൾ പഠിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രസിദ്ധീകരണത്തിലെ ചില അധ്യായങ്ങളുടെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുക. കത്തിനോടൊപ്പം സന്ദർശകകാർഡോ ക്ഷണക്കത്തോ ലഘുലേഖയോ പോലെ ഏതെങ്കിലും പ്രസിദ്ധീകരണം വെക്കാവുന്നതാണ്
-
കത്ത് ഹ്രസ്വമായിരിക്കണം. നിങ്ങളുടെ കത്തു കിട്ടുന്നയാൾ അതു വായിച്ച് മടുക്കരുത്.—ഒരു കത്തിന്റെ മാതൃക 8-ാം പേജിൽ കൊടുത്തിരിക്കുന്നതു കാണുക
-
തെറ്റുകളുണ്ടോ, വൃത്തിയായിട്ടാണോ എഴുതിയിരിക്കുന്നത് എന്നൊക്കെ മനസ്സിലാക്കാൻ കത്ത് ഒന്നുകൂടി ശ്രദ്ധാപൂർവം വായിക്കുക. കത്തു ഹൃദ്യമാണെന്നും നയമുള്ളതാണെന്നും ഉറപ്പാക്കുക. ആവശ്യത്തിനു സ്റ്റാമ്പ് ഒട്ടിക്കുക