നിങ്ങൾ ഒരു ആത്മീയമനുഷ്യനാണോ ജഡികമനുഷ്യനാണോ?
നമ്മൾ ഓരോരുത്തരും ആത്മീയത വളർത്തിയെടുക്കണം, ആത്മീയതയുടെ കാര്യത്തിൽ പുരോഗതി വരുത്തിക്കൊണ്ടിരിക്കുകയും വേണം. (എഫ 4:23, 24) പുരോഗതി വരുത്തണമെങ്കിൽ, നിങ്ങൾ ആത്മീയാഹാരം കഴിക്കുകയും ആത്മീയലക്ഷ്യങ്ങൾ വെക്കുകയും ആത്മാവിന്റെ ഫലം വളർത്തിയെടുക്കുകയും വേണം.
ഒരു വർഷം മുമ്പത്തെ, പത്തു വർഷം മുമ്പത്തെ അല്ലെങ്കിൽ സ്നാനപ്പെട്ട സമയത്തെ നിങ്ങളുടെ ആത്മീയതയുമായി താരതമ്യം ചെയ്താൽ ഇപ്പോഴത്തെ നിങ്ങളുടെ ആത്മീയത എങ്ങനെയുണ്ട്?