“പുളിച്ച അൽപ്പം മാവ്, മാവിനെ മുഴുവൻ പുളിപ്പിക്കുന്നു”
പുറത്താക്കൽ വളരെയധികം വേദനയുണ്ടാക്കുന്ന ഒന്നായ സ്ഥിതിക്ക്, അതു സ്നേഹപൂർവമായ ഒരു കരുതലാണെന്നു പറയുന്നത് എന്തുകൊണ്ടാണ്?
പുറത്താക്കൽ . . .
-
യഹോവയുടെ വിശുദ്ധനാമത്തെ ബഹുമാനിച്ചുകൊണ്ട് യഹോവയോടുള്ള സ്നേഹം കാണിക്കുന്നു.—1പത്ര 1:15, 16
-
ദുഷിപ്പിക്കുന്ന സ്വാധീനങ്ങളിൽനിന്ന് സഭയെ സംരക്ഷിച്ചുകൊണ്ട് സഭയോടുള്ള സ്നേഹം തെളിയിക്കുന്നു.—1കൊ 5:6
-
സുബോധത്തിലേക്കു മടങ്ങിവരാൻ തെറ്റുകാരനെ സഹായിച്ചുകൊണ്ട് ആ വ്യക്തിയോടുള്ള സ്നേഹം പ്രകടമാക്കുന്നു.—എബ്ര 12:11
പുറത്താക്കപ്പെട്ട ഒരു വ്യക്തിയുടെ ക്രിസ്തീയ കുടുംബാംഗങ്ങളെ നിങ്ങൾക്ക് എങ്ങനെ പിന്തുണയ്ക്കാം?