ക്രിസ്തീയസ്നേഹം കാണിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
ആരെങ്കിലും തന്നോടു തെറ്റു ചെയ്യുമ്പോൾ ക്രിസ്തീയസ്നേഹമുള്ള ഒരു വ്യക്തി തിരിച്ചടിക്കില്ലെന്നു മാത്രമല്ല അയാളോടു ദയയോടെ ഇടപെടുകയും ചെയ്യും. “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ ഭക്ഷണം കൊടുക്കുക. ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ കൊടുക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നീ അയാളുടെ തലയിൽ തീക്കനൽ കൂട്ടും.” (റോമ 12:20) നമ്മളോടു മോശമായി പെരുമാറിയ ഒരാളോടു ദയ കാണിച്ചാൽ, അയാൾക്കു തന്റെ പ്രവൃത്തികളെക്കുറിച്ച് ഖേദം തോന്നാൻ അതു കാരണമായേക്കാം.
മനഃപൂർവമല്ലാതെ നിങ്ങൾ വേദനിപ്പിച്ച ഒരു വ്യക്തി, തിരിച്ച് ദയയോടെ ഇടപെട്ടപ്പോൾ നിങ്ങൾക്ക് എന്താണു തോന്നിയത്?