സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?
തിരുവെഴുത്ത്: ഉൽ 1:28
മടങ്ങിച്ചെല്ലുമ്പോൾ: മനുഷ്യരെക്കുറിച്ചുള്ള ഉദ്ദേശ്യം ദൈവം നടപ്പാക്കുമെന്നു നമുക്ക് എങ്ങനെ അറിയാം?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: മനുഷ്യരെക്കുറിച്ചുള്ള ഉദ്ദേശ്യം ദൈവം നടപ്പാക്കുമെന്നു നമുക്ക് എങ്ങനെ അറിയാം?
തിരുവെഴുത്ത്: യശ 55:11
മടങ്ങിച്ചെല്ലുമ്പോൾ: ദൈവം തന്റെ ഉദ്ദേശ്യം നിറവേറ്റുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കും?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: ദൈവം തന്റെ ഉദ്ദേശ്യം നിറവേറ്റുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കും?
തിരുവെഴുത്ത്: സങ്ക 37:10, 11
മടങ്ങിച്ചെല്ലുമ്പോൾ: ദൈവത്തിന്റെ വാഗ്ദാനങ്ങളിൽനിന്ന് പ്രയോജനം കിട്ടണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?
സ്‌മാരക ക്ഷണക്കത്തിന്റെ പ്രചാരണപരിപാടി (മാർച്ച് 23-ഏപ്രിൽ 19)
വളരെ പ്രധാനപ്പെട്ട ഒരു പരിപാടിക്കു ക്ഷണിക്കാനാണു ഞങ്ങൾ വന്നത്. ഇതാ നിങ്ങൾക്കുള്ള ക്ഷണക്കത്ത്. ഏപ്രിൽ 19 വെള്ളിയാഴ്ച ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ യേശുക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കാനായി കൂടിവരും. നമ്മുടെ അടുത്ത് ഈ മീറ്റിങ്ങ് നടക്കുന്ന സ്ഥലവും സമയവും ഈ ക്ഷണക്കത്തിലുണ്ട്. അതിനു മുമ്പുള്ള ആഴ്‌ച നടക്കുന്ന ഒരു പ്രസംഗം കേൾക്കാനും ക്ഷണിക്കുന്നു. “യഥാർഥ ജീവനുവേണ്ടി എത്തിപ്പിടിക്കുക” എന്നാണു വിഷയം.
താത്പര്യം കാണിക്കുന്നിടത്ത് മടങ്ങിച്ചെല്ലുമ്പോൾ: യേശു എന്തിനുവേണ്ടിയാണു മരിച്ചത്?