വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏപ്രിൽ 6-12

2020 ഏപ്രിൽ 7, ചൊവ്വാഴ്‌ച​—ക്രിസ്‌തുവിന്റെ മരണത്തി​ന്റെ സ്‌മാ​ര​കം

ഏപ്രിൽ 6-12

ഓരോ വർഷവും സ്‌മാ​ര​ക​കാ​ലത്ത്‌ മിക്ക ക്രിസ്‌ത്യാ​നി​ക​ളും സ്‌നേ​ഹ​ത്തി​ന്റെ ഏറ്റവും വലിയ രണ്ടു പ്രകട​ന​ങ്ങ​ളെ​ക്കു​റിച്ച്‌, ദൈവ​മായ യഹോ​വ​യും യേശു​ക്രി​സ്‌തു​വും കാണിച്ച സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ക്കാ​റുണ്ട്‌. (യോഹ 3:16; 15:13) താഴെ കൊടു​ത്തി​രി​ക്കുന്ന ചാർട്ട്‌ ഉപയോ​ഗിച്ച്‌, യേശു​വി​ന്റെ യരുശ​ലേ​മി​ലെ ശുശ്രൂ​ഷ​യു​ടെ അവസാ​ന​നാ​ളു​ക​ളി​ലെ സംഭവങ്ങൾ വിവരി​ക്കുന്ന സുവി​ശേ​ഷ​ഭാ​ഗങ്ങൾ നിങ്ങൾക്ക്‌ കണ്ടെത്താ​വു​ന്ന​താണ്‌. ആ സംഭവ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവരങ്ങൾ യേശു—വഴിയും സത്യവും ജീവനും എന്ന പുസ്‌ത​ക​ത്തി​ന്റെ 6-ാം ഭാഗത്ത്‌ കാണാം. ദൈവ​വും ക്രിസ്‌തു​വും കാണിച്ച സ്‌നേഹം എന്തു ചെയ്യാൻ നിങ്ങളെ പ്രചോ​ദി​പ്പി​ക്കു​ന്നു?​—2കൊ 5:14, 15; 1യോഹ 4:16, 19.

യരുശലേമിൽ യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ അവസാ​ന​നാ​ളു​കൾ

സമയം

സ്ഥലം

സംഭവം

മത്തായി

മർക്കോസ്‌

ലൂക്കോസ്‌

യോഹ​ന്നാൻ

33, നീസാൻ 8 (2020 ഏപ്രിൽ 1-2)

ബഥാന്യ

പെസഹ​യ്‌ക്ക്‌ ആറു ദിവസം മുമ്പ്‌ യേശു എത്തുന്നു

 

 

 

11:55–12:1

നീസാൻ 9 (2020 ഏപ്രിൽ 2-3)

ബഥാന്യ

മറിയ യേശു​വി​ന്റെ തലയി​ലും പാദങ്ങ​ളി​ലും തൈലം ഒഴിക്കു​ന്നു

26:6-13

14:3-9

 

12:2-11

ബഥാന്യ-ബേത്ത്‌ഫാഗ-യരുശലേം

വിജയ​ശ്രീ​ലാ​ളി​ത​നാ​യി കഴുത​പ്പു​റ​ത്തേറി യരുശ​ലേ​മിൽ പ്രവേ​ശി​ക്കു​ന്നു

21:1-11, 14-17

11:1-11

19:29-44

12:12-19

നീസാൻ 10 (2020 ഏപ്രിൽ 3-4)

ബഥാന്യ-യരുശ​ലേം

അത്തി മരത്തെ ശപിക്കു​ന്നു; ആലയം വീണ്ടും ശുദ്ധീ​ക​രി​ക്കു​ന്നു

21:18, 19; 21:12, 13

11:12-17

19:45, 46

 

യരുശലേം

യേശു​വി​നെ ഇല്ലാതാ​ക്കാൻ മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും ഗൂഢാ​ലോ​ചന നടത്തുന്നു

 

11:18, 19

19:47, 48

 

യഹോവ സംസാ​രി​ക്കു​ന്നു; യേശു തന്റെ മരണം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു; ജൂതന്മാരുടെ വിശ്വാ​സ​മി​ല്ലായ്‌മ സംബന്ധിച്ച യശയ്യയുടെ പ്രവചനം നിവൃ​ത്തി​യാ​കു​ന്നു

 

 

 

12:20-50

നീസാൻ 11 (2020 ഏപ്രിൽ 4-5)

ബഥാന്യ-യരുശലേം

ഉണങ്ങി​പ്പോയ അത്തി മരത്തിൽനി​ന്നുള്ള പാഠം

21:19-22

11:20-25

 

 

യരുശലേം, ദേവാ​ലയം

യേശു​വി​ന്റെ അധികാ​രം ചോദ്യം​ചെ​യ്യ​പ്പെ​ടു​ന്നു; രണ്ട്‌ ആൺമക്ക​ളു​ടെ ദൃഷ്ടാന്തം

21:23-32

11:27-33

20:1-8

 

ക്രൂര​ന്മാ​രായ കൃഷിക്കാരുടെയും വിവാഹവിരുന്നിന്റെയും ദൃഷ്ടാ​ന്തങ്ങൾ

21:33–22:14

12:1-12

20:9-19

 

ദൈവ​ത്തെ​യും സീസറി​നെ​യും കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും ഏറ്റവും വലിയ കല്‌പനയെക്കുറിച്ചും ഉള്ള ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുന്നു

22:15-40

12:13-34

20:20-40

 

ക്രിസ്‌തു ദാവീ​ദി​ന്റെ പുത്ര​നാ​ണോ എന്നു ജനക്കൂട്ടത്തോടു ചോദി​ക്കു​ന്നു

22:41-46

12:35-37

20:41-44

 

ശാസ്‌ത്രി​മാ​രു​ടെ​യും പരീശ​ന്മാ​രു​ടെ​യും കാര്യം കഷ്ടം

23:1-39

12:38-40

20:45-47

 

വിധവ സംഭാവന ഇടുന്നതു യേശു നിരീ​ക്ഷി​ക്കു​ന്നു

 

12:41-44

21:1-4

 

ഒലിവുമല

ഭാവി​സാ​ന്നി​ധ്യ​ത്തി​ന്റെ അടയാളം നൽകുന്നു

24:1-51

13:1-37

21:5-38

 

ദൃഷ്ടാ​ന്തങ്ങൾ: പത്തു കന്യക​മാർ, താലന്തു​കൾ, ചെമ്മരിയാടുകളും കോലാ​ടു​ക​ളും

25:1-46

 

 

 

നീസാൻ 12 (2020 ഏപ്രിൽ 5-6)

യരുശലേം

ജൂതമ​ത​നേ​താ​ക്ക​ന്മാർ യേശു​വി​നെ വധിക്കാൻ ഗൂഢാലോചന നടത്തുന്നു

26:1-5

14:1, 2

22:1, 2

 

യൂദാസ്‌ ഒറ്റി​ക്കൊ​ടു​ക്കാൻ പദ്ധതി​യി​ടു​ന്നു

26:14-16

14:10, 11

22:3-6

 

നീസാൻ 13 (2020 ഏപ്രിൽ 6-7)

യരുശലേമിന്‌ അടുത്തോ യരുശ​ലേ​മി​ലോ

അവസാ​നത്തെ പെസഹ​യ്‌ക്കുള്ള ഒരുക്കങ്ങൾ

26:17-19

14:12-16

22:7-13

 

നീസാൻ 14 (2020 ഏപ്രിൽ 7-8)

യരുശലേം

അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊത്ത്‌ പെസഹ കഴിക്കു​ന്നു

26:20, 21

14:17, 18

22:14-18

 

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാലുകൾ കഴുകു​ന്നു

 

 

 

13:1-20

തന്നെ ഒറ്റി​ക്കൊ​ടു​ക്കാൻ പോ​കു​ന്നതു യൂദാ​സാ​ണെന്നു യേശു വെളി​പ്പെ​ടു​ത്തു​ന്നു, യൂദാ​സി​നെ പറഞ്ഞു​വി​ടു​ന്നു

26:21-25

14:18-21

22:21-23

13:21-30

കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തു​ന്നു (1കൊ 11:23-25)

26:26-29

14:22-25

22:19, 20, 24-30

 

പത്രോസ്‌ തള്ളിപ്പ​റ​യു​മെ​ന്നും അപ്പോ​സ്‌ത​ല​ന്മാർ നാലു​പാ​ടും ചിതറി​പ്പോ​കു​മെ​ന്നും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു

26:31-35

14:27-31

22:31-38

13:31-38

സഹായി​യെ വാഗ്‌ദാ​നം ചെയ്യുന്നു; ശരിക്കുള്ള മുന്തിരിച്ചെടിയുടെ ദൃഷ്ടാന്തം; സ്‌നേ​ഹി​ക്കാ​നുള്ള കല്‌പന നൽകുന്നു; അപ്പോസ്‌തലന്മാരുമൊത്തുള്ള അവസാ​ന​പ്രാർഥന

 

 

 

14:1–17:26

ഗത്ത്‌ശെമന

തോട്ട​ത്തിൽവെച്ച്‌ കടുത്ത മനോ​വ്യ​ഥ​യി​ലാ​കു​ന്നു; യേശുവിനെ ഒറ്റി​ക്കൊ​ടു​ക്കു​ന്നു, അറസ്റ്റു ചെയ്യുന്നു

26:30, 36-56

14:26, 32-52

22:39-53

18:1-12

യരുശലേം

അന്നാസ്‌ ചോദ്യം ചെയ്യുന്നു; കയ്യഫയും സൻഹെ​ദ്രി​നും വിചാരണ ചെയ്യുന്നു; പത്രോസ്‌ തള്ളിപ്പ​റ​യു​ന്നു

26:57–27:1

14:53–15:1

22:54-71

18:13-27

ഒറ്റുകാ​ര​നായ യൂദാസ്‌ തൂങ്ങി​ച്ചാ​കു​ന്നു (പ്രവൃ 1:18, 19)

27:3-10

 

 

 

പീലാ​ത്തൊ​സി​ന്റെ മുമ്പാകെ, പിന്നെ ഹെരോ​ദി​ന്റെ മുമ്പാകെ, തിരികെ പീലാ​ത്തൊ​സി​ന്റെ അടു​ത്തേക്ക്‌

27:2, 11-14

15:1-5

23:1-12

18:28-38

പീലാ​ത്തൊസ്‌ യേശു​വി​നെ വിട്ടയ​യ്‌ക്കാൻ ശ്രമി​ക്കു​ന്നു, പക്ഷേ ജൂതന്മാർ ബറബ്ബാ​സി​നെ ആവശ്യ​പ്പെ​ടു​ന്നു; ദണ്ഡനസ്‌തം​ഭ​ത്തി​ലെ മരണത്തി​നു വിധി​ക്ക​പ്പെ​ടു​ന്നു

27:15-30

15:6-19

23:13-25

18:39–19:16

(ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി)

ഗൊൽഗോഥ

ദണ്ഡനസ്‌തം​ഭ​ത്തിൽ മരിക്കു​ന്നു

27:31-56

15:20-41

23:26-49

19:16-30

യരുശലേം

ശരീരം ദണ്ഡനസ്‌തം​ഭ​ത്തിൽനിന്ന്‌ ഇറക്കി കല്ലറയിൽ വെക്കുന്നു

27:57-61

15:42-47

23:50-56

19:31-42

നീസാൻ 15 (2020 ഏപ്രിൽ 8-9)

യരുശലേം

പുരോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും കല്ലറയ്‌ക്കു കാവൽ ഏർപ്പെടുത്തി മുദ്ര​വെ​ക്കു​ന്നു

27:62-66

 

 

 

നീസാൻ 16 (2020 ഏപ്രിൽ 9-10)

യരുശലേമും പരിസ​ര​പ്ര​ദേ​ശ​വും; എമ്മാവൂസ്‌

യേശു ഉയിർപ്പി​ക്ക​പ്പെട്ടു; ശിഷ്യ​ന്മാർക്ക്‌ അഞ്ചു പ്രാവ​ശ്യം പ്രത്യ​ക്ഷ​നാ​കു​ന്നു

28:1-15

16:1-8

24:1-49

20:1-25

നീസാൻ 16-നു ശേഷം

യരുശലേം; ഗലീല

ശിഷ്യ​ന്മാർക്കു പല പ്രാവ​ശ്യം പ്രത്യക്ഷനാകുന്നു (1കൊ 15:5-7; പ്രവൃ 1:3-8); നിർദേ​ശങ്ങൾ നൽകുന്നു; ശിഷ്യ​രാ​ക്കാ​നുള്ള നിയോ​ഗം നൽകുന്നു

28:16-20

 

 

20:26–21:25