സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?
തിരുവെഴുത്ത്: ഉൽ 1:28
മടങ്ങിച്ചെല്ലുമ്പോൾ: മനുഷ്യരെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം ദൈവം നടപ്പാക്കുമെന്നു നമുക്ക് എങ്ങനെ അറിയാം?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: മനുഷ്യരെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം ദൈവം നടപ്പാക്കുമെന്നു നമുക്ക് എങ്ങനെ അറിയാം?
തിരുവെഴുത്ത്: യശ 55:11
മടങ്ങിച്ചെല്ലുമ്പോൾ: ദൈവം തന്റെ ഉദ്ദേശ്യം നിറവേറ്റുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കും?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: ദൈവം തന്റെ ഉദ്ദേശ്യം നിറവേറ്റുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കും?
തിരുവെഴുത്ത്: സങ്ക 37:10, 11
മടങ്ങിച്ചെല്ലുമ്പോൾ: ദൈവത്തിന്റെ വാഗ്ദാനങ്ങളിൽനിന്ന് പ്രയോജനം കിട്ടണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?
സ്‌മാരക ക്ഷണക്കത്തിന്റെ പ്രചാരണപരിപാടി (മാർച്ച് 14–ഏപ്രിൽ 7):
“ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു പ്രത്യേക പരിപാടിക്കു നിങ്ങളെ ക്ഷണിക്കാനാണു ഞങ്ങൾ വന്നത്. യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്ന പരിപാടിയാണ് അത്.” വ്യക്തിക്കു ക്ഷണക്കത്ത് കൊടുക്കുക. “ഇവിടെ അടുത്ത് ഈ ആചരണം നടക്കുന്ന സ്ഥലവും സമയവും ഇതിൽ കൊടുത്തിട്ടുണ്ട്. അതിനു മുമ്പത്തെ വാരാന്തത്തിൽ നടക്കുന്ന ഒരു പ്രത്യേക പ്രസംഗത്തിനും ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു.”
താത്‌പര്യം കാണിച്ചിടത്ത് മടങ്ങിച്ചെല്ലുമ്പോൾ: യേശു മരിച്ചത് എന്തിനാണ്?