വിശുദ്ധകൂടാരത്തിലെ യാഗപീഠങ്ങളും സത്യാരാധനയിൽ അവയ്ക്കുള്ള പങ്കും
യഹോവയുടെ നിർദേശങ്ങളനുസരിച്ചാണ് വിശുദ്ധകൂടാരത്തിലെ യാഗപീഠങ്ങൾ പണിതിരുന്നത്, അവയ്ക്കു പ്രത്യേക ഉദ്ദേശ്യവുമുണ്ടായിരുന്നു.
-
ചേരുവകൾ വിദഗ്ധമായി സംയോജിപ്പിച്ച സുഗന്ധദ്രവ്യം കത്തിക്കുന്നതുപോലെ, യഹോവയുടെ ദാസരുടെ സ്വീകാര്യമായ പ്രാർഥനകൾ യഹോവയെ സന്തോഷിപ്പിക്കുന്നു
-
ദഹനയാഗത്തിനുള്ള യാഗപീഠത്തിനു മേൽ അർപ്പിച്ചിരുന്ന ബലികൾ യഹോവ സ്വീകരിച്ചു. ആ യാഗപീഠം, ദൈവത്തിന്റെ ‘ഇഷ്ടത്തെ,’ അതായത്, ഏകജാതനായ മകൻ അർപ്പിച്ച പൂർണതയുള്ള മനുഷ്യജീവൻ സ്വീകരിക്കാനുള്ള ദൈവത്തിന്റെ മനസ്സൊരുക്കത്തെ, പ്രതീകപ്പെടുത്തുന്നു. വിശുദ്ധമന്ദിരത്തിന്റെ മുന്നിലായിരുന്നു ഈ യാഗപീഠം എന്ന വസ്തുത, ദൈവത്തിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ നമ്മൾ യേശുവിന്റെ ബലിമരണത്തിൽ വിശ്വാസം അർപ്പിക്കണം എന്നു നമ്മളെ പഠിപ്പിക്കുന്നു.—എബ്ര 10:5-10; യോഹ 3:16-18
ദൈവത്തിന്റെ സന്നിധിയിൽ അർപ്പിച്ചിരുന്ന സുഗന്ധക്കൂട്ടുപോലെ, നമുക്ക് എങ്ങനെ നമ്മുടെ പ്രാർഥനകൾ തയ്യാറാക്കാം?—സങ്ക 141:2