യഹോവയുടെ ആകർഷകമായ ഗുണങ്ങൾ
യഹോവയുടെ ഗുണങ്ങൾ നന്നായി മനസ്സിലാക്കിയത്, ഇസ്രായേല്യരോടു ക്ഷമയോടെ ഇടപെടാൻ മോശയെ സഹായിച്ചു. അതുപോലെ, യഹോവയുടെ ഗുണങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതു സഹവിശ്വാസികളോടു കരുണയോടെ ഇടപെടാൻ നമ്മളെയും സഹായിക്കും.
-
“കരുണയും അനുകമ്പയും ഉള്ള ദൈവം:” മാതാപിതാക്കൾക്കു കുട്ടികളോടുള്ളതുപോലെ യഹോവയ്ക്കു തന്റെ ആരാധകരോട് ആർദ്രമായ സ്നേഹമുണ്ട്, അവരുടെ കാര്യത്തിൽ ആഴമായ ചിന്തയുണ്ട്
-
“പെട്ടെന്നു കോപിക്കാത്തവൻ:” തന്റെ ദാസർ തെറ്റുകൾ ചെയ്യുമ്പോഴും മാറ്റം വരുത്താൻ ആവശ്യമായ സമയം കൊടുത്തുകൊണ്ട് യഹോവ അവരോടു ക്ഷമ കാണിക്കുന്നു
-
‘അചഞ്ചലസ്നേഹം നിറഞ്ഞവൻ:’ യഹോവയ്ക്കു തന്റെ ജനത്തോടുള്ളത് അചഞ്ചലമായ സ്നേഹമാണ്. അതുകൊണ്ട് അവരുമായുള്ള ബന്ധം എന്നെന്നും നിലനിൽക്കും
സ്വയം ചോദിക്കുക, ‘എനിക്ക് എങ്ങനെ യഹോവയുടെ കരുണയും അനുകമ്പയും അനുകരിക്കാം?’