വിഗ്രഹാരാധന വിട്ടോടുക
വിഗ്രഹാരാധനയെക്കുറിച്ചുള്ള ഈജിപ്തുകാരുടെ കാഴ്ചപ്പാട് ഇസ്രായേല്യരെ സ്വാധീനിച്ചിരിക്കാം. ഇന്ന്, വിഗ്രഹാരാധന പല രൂപത്തിൽ നമ്മുടെ മുമ്പിൽ എത്തിയേക്കാം. ചിലതു നമുക്ക് അത്ര എളുപ്പം തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല. നമ്മളാരും നേരിട്ട് വിഗ്രഹങ്ങളെ ആരാധിക്കണമെന്നില്ല. എന്നാൽ മുഴുഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിനു നമ്മുടെ സ്വാർഥമായ ആഗ്രഹങ്ങൾ ഒരു തടസ്സമായാൽ നമ്മൾ വിഗ്രഹാരാധകരായേക്കാം.
നിത്യജീവിതത്തിലെ ഏതെല്ലാം കാര്യങ്ങൾ എനിക്ക് ഒരു ‘വിഗ്രഹം’ പോലെയായേക്കാം, യഹോവയെ സേവിക്കുന്നതിനെക്കാൾ കൂടുതൽ പ്രാധാന്യം അവയ്‌ക്കു കൊടുക്കാതിരിക്കാൻ ഞാൻ എന്തു ചെയ്യണം?