ജൂൺ 22-28
പുറപ്പാട് 1-3
ഗീതം 7, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഞാൻ എന്തായിത്തീരാൻ തീരുമാനിച്ചാലും അങ്ങനെ ആയിത്തീരും:” (10 മിനി.)
(പുറപ്പാട്—ആമുഖം എന്ന വീഡിയോ കാണിക്കുക.)
പുറ 3:13—യഹോവയുടെ പേരിന്റെ അർഥവും യഹോവയുടെ വ്യക്തിത്വവും മനസ്സിലാക്കാൻ മോശ ആഗ്രഹിച്ചു (w13 3/15 25 ¶4)
പുറ 3:14—തന്റെ ഉദ്ദേശ്യം നിറവേറ്റാൻ എന്താണോ ആവശ്യമായത് യഹോവ അതെല്ലാം ആയിത്തീരും (kr 43, ചതുരം)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
പുറ 2:10—ഫറവോന്റെ മകൾ മോശയെ ദത്തെടുത്തെന്നു വിശ്വസിക്കാവുന്നത് എന്തുകൊണ്ട്? (g04-E 4/8 6 ¶5)
പുറ 3:1—യിത്രൊ എങ്ങനെയുള്ള ഒരു പുരോഹിതനായിരുന്നു? (w04 3/15 24 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) പുറ 2:11-25 (th പാഠം 11)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്തെ ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 16)
മടക്കസന്ദർശനം: (4 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് വീട്ടുകാരന്റെ ഒരു ചോദ്യത്തിന് ഉത്തരം നൽകുന്ന അടുത്ത കാലത്തെ ഒരു മാസിക കൊടുക്കുക. (th പാഠം 12)
പ്രസംഗം: (5 മിനി. വരെ) w02 6/15 10 ¶6–11 ¶3—വിഷയം: ഈജിപ്തിലെ സമ്പത്തിനെക്കാൾ ശ്രേഷ്ഠമായ ഒന്ന്. (th പാഠം 13)
ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ കൂട്ടുകാരാകാം—യഹോവയുടെ പേര്: (6 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട്, കഴിയുമെങ്കിൽ, നേരത്തേ തിരഞ്ഞെടുത്ത ചില കൊച്ചുകുട്ടികളെ സ്റ്റേജിലേക്കു വിളിച്ചിട്ട് അവരോടു ചോദിക്കുക: യഹോവ എന്ന പേരിന്റെ അർഥം എന്താണ്? യഹോവ എന്തൊക്കെ സൃഷ്ടിച്ചു? യഹോവ നിങ്ങളെ എങ്ങനെ സഹായിക്കും?
സ്കാൻഡിനേവിയയിൽ ദൈവനാമം മഹത്ത്വപ്പെടുന്നു: (9 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: 16-ാം നൂറ്റാണ്ടിനുമുമ്പ് എന്തുകൊണ്ടാണ് ദൈവനാമം ഏറെക്കുറെ അറിയപ്പെടാതിരുന്നത്? സ്കാൻഡിനേവിയയിൽ യഹോവ എന്ന പേര് ഉപയോഗിച്ചുതുടങ്ങിയത് എങ്ങനെയാണ്? നിങ്ങൾ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം വിലമതിക്കുന്നത് എന്തുകൊണ്ട്?
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 57
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 55, പ്രാർഥന