വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ലേവ്യ 16–17

പാപപരിഹാരദിവസവും നിങ്ങളും

പാപപരിഹാരദിവസവും നിങ്ങളും

16:12-15

പാപപരിഹാരദിവസത്തിലെ സുഗന്ധ​ക്കൂ​ട്ടി​ന്റെ ഉപയോ​ഗ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

  • യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സ​രു​ടെ സ്വീകാ​ര്യ​മായ പ്രാർഥ​നകൾ സുഗന്ധ​ക്കൂ​ട്ടു​പോ​ലെ​യാണ്‌. (സങ്ക 141:2) സുഗന്ധ​ക്കൂ​ട്ടു​മാ​യി മഹാപു​രോ​ഹി​തൻ അത്യധി​കം ആദര​വോ​ടെ​യാണ്‌ യഹോ​വ​യു​ടെ സന്നിധി​യി​ലേക്കു കടന്നു​ചെ​ന്നി​രു​ന്നത്‌. അതു​പോ​ലെ ഭയാദ​ര​വോ​ടെ വേണം നമ്മൾ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ

  • യാഗങ്ങൾ അർപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ മഹാപു​രോ​ഹി​തൻ സുഗന്ധ​ക്കൂട്ട്‌ കത്തിക്ക​ണ​മാ​യി​രു​ന്നു. സമാന​മാ​യി, തന്റെ ജീവൻ ബലി അർപ്പി​ക്കു​ന്ന​തി​നു​വേണ്ടി വന്ന യേശു, ജീവി​ത​കാ​ലം മുഴുവൻ യഹോ​വയെ വിശ്വ​സ്‌ത​മാ​യി അനുസ​രി​ക്ക​ണ​മാ​യി​രു​ന്നു. അങ്ങനെ​യെ​ങ്കിൽ മാത്രമേ യേശു​വി​ന്റെ ബലി യഹോവ സ്വീക​രി​ക്കു​മാ​യി​രു​ന്നു​ള്ളൂ

എന്റെ യാഗങ്ങൾ യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മാ​യി​രി​ക്ക​ണ​മെ​ങ്കിൽ ഞാൻ എന്തു ചെയ്യണം?