ക്രിസ്ത്യാനികളായി ജീവിക്കാം
രാജ്യസുവിശേഷകർക്കുള്ള സ്കൂളിനായി അപേക്ഷിക്കാൻ നിങ്ങൾ തയ്യാറാണോ?
മുഴുസമയസേവനം ചെയ്യുന്ന, 23-നും 65-നും ഇടയിൽ പ്രായമുള്ള ഒരാളാണോ നിങ്ങൾ? നിങ്ങൾക്കു നല്ല ആരോഗ്യമുണ്ടോ, ആവശ്യം അധികമുള്ള എവിടെയും പോയി സേവിക്കാൻ നിങ്ങൾക്കു കഴിയുമോ? ഈ ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ ഉത്തരം ഉവ്വ് എന്നാണെങ്കിൽ രാജ്യസുവിശേഷകർക്കുള്ള സ്കൂളിനായി അപേക്ഷിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഈ സ്കൂൾ തുടങ്ങിയപ്പോൾമുതൽ, ആയിരക്കണക്കിനു ദമ്പതികളും ഏകാകികളായ സഹോദരന്മാരും സഹോദരിമാരും അപേക്ഷ നൽകിയിട്ടുണ്ട്. പക്ഷേ ഏകാകികളായ കൂടുതൽ സഹോദരന്മാരെ നമുക്ക് ആവശ്യമുണ്ട്. യഹോവയെ സന്തോഷിപ്പിക്കാനും യേശുവിനെ അനുകരിക്കാനും ഉള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കാൻ യഹോവയോട് അപേക്ഷിക്കുക. (സങ്ക 40:8; മത്ത 20:28; എബ്ര 10:7) ഈ സ്കൂളിനു വേണ്ട യോഗ്യതകളിൽ എത്തുന്നതിന്, ജോലിയും മറ്റ് ഉത്തരവാദിത്വങ്ങളും ഒക്കെ പരമാവധി വെട്ടിക്കുറയ്ക്കാൻ എങ്ങനെ കഴിയുമെന്നു ചിന്തിക്കുക.
ഈ സ്കൂളിൽനിന്ന് ബിരുദം നേടുന്ന സഹോദരങ്ങൾ ഏതെല്ലാം മേഖലകളിലാണു സേവിക്കുന്നത്? ചിലരെ മറ്റു ഭാഷകൾ സംസാരിക്കുന്ന സ്ഥലങ്ങളിലേക്കോ മെട്രോ നഗരങ്ങളിലെ പ്രത്യേക സാക്ഷീകരണവേലയ്ക്കോ നിയമിക്കുന്നു. വേറെ ചിലർ, പകരം സർക്കിട്ട് മേൽവിചാരകന്മാരായും വയൽ മിഷനറിമാരായും സർക്കിട്ട് മേൽവിചാരകന്മാരായും സേവിക്കുന്നു. യഹോവയുടെ സേവനത്തിൽ കൂടുതൽ മേഖലകളിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ, “ഇതാ ഞാൻ, എന്നെ അയച്ചാലും!” എന്നു പറഞ്ഞ യശയ്യ പ്രവാചകന്റെ അതേ മനോഭാവം നിങ്ങൾക്കുമുണ്ടായിരിക്കട്ടെ.—യശ 6:8.
വയൽമിഷനറിമാർ—വിളവെടുപ്പിനു മുൻനിരയിൽ എന്ന വീഡിയോ കാണുക, എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
വയൽമിഷനറിമാരെ എങ്ങനെയാണു തിരഞ്ഞെടുക്കുന്നത്?
-
വയൽമിഷനറിമാർ സഭയിലും ശുശ്രൂഷയോടു ബന്ധപ്പെട്ടും എന്തെല്ലാം നല്ല കാര്യങ്ങളാണു ചെയ്യുന്നത്?
-
മിഷനറിസേവനത്തിന്റെ ചില അനുഗ്രഹങ്ങൾ എന്തൊക്കെയാണ്?