കുടുംബാംഗങ്ങളോടുള്ള സ്‌നേഹത്തെക്കാൾ ശക്തമായിരിക്കണം യഹോവയോടുള്ള സ്‌നേഹം
നമ്മൾ പ്രിയപ്പെടുന്ന ഒരാൾ സഭയിൽനിന്ന് പുറത്താക്കപ്പെടുന്നെങ്കിൽ, യഹോവയോടുള്ള നമ്മുടെ വിശ്വസ്തതയുടെ വലിയ ഒരു പരിശോധനയായേക്കാം അത്. യഹോവ അഹരോനു കൊടുത്ത നിർദേശം, പുറത്താക്കപ്പെട്ട ഒരു കുടുംബാംഗവുമായുള്ള സഹവാസം നിറുത്തേണ്ടിവരുന്നവർക്കുള്ള വ്യക്തമായ സന്ദേശമാണ്. അതെ, അവിശ്വസ്തരായ കുടുംബാംഗങ്ങളോടുള്ള സ്‌നേഹത്തെക്കാൾ ശക്തമായിരിക്കണം നമുക്ക് യഹോവയോടുള്ള സ്‌നേഹം.
പുറത്താക്കപ്പെട്ടവരോട് എങ്ങനെ ഇടപെടണമെന്നതിനെക്കുറിച്ച് യഹോവ തന്നിട്ടുള്ള നിർദേശങ്ങൾ അനുസരിക്കുന്നവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടും?—1കൊ 5:11; 2യോഹ 10, 11