നവംബർ 2-8
പുറപ്പാട് 39–40
ഗീതം 89, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“മോശ നിർദേശങ്ങൾ ശ്രദ്ധയോടെ പിൻപറ്റി:” (10 മിനി.)
പുറ 39:32—വിശുദ്ധകൂടാരം നിർമിക്കുന്നതിനുള്ള യഹോവയുടെ സൂക്ഷ്മമായ നിർദേശങ്ങൾപോലും മോശ അനുസരിച്ചു (w11 9/15 27 ¶13)
പുറ 39:43—വിശുദ്ധകൂടാരത്തിന്റെ പണി തീർന്നപ്പോൾ മോശ അതു മുഴുവൻ പരിശോധിച്ചു
പുറ 40:1, 2, 16—യഹോവയുടെ നിർദേശങ്ങൾ അനുസരിച്ച് മോശ വിശുദ്ധകൂടാരം സ്ഥാപിച്ചു (w05 7/15 27 ¶3)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
പുറ 39:34—വിശുദ്ധകൂടാരത്തിന് ആവശ്യമായ കടൽനായ്ത്തോൽ ഇസ്രായേല്യർക്ക് എവിടെനിന്നായിരിക്കാം ലഭിച്ചത്? (it-2-E 884 ¶3-4)
പുറ 40:34—സാന്നിധ്യകൂടാരത്തെ മേഘം മൂടാൻ തുടങ്ങിയത് എപ്പോൾ, അത് എന്ത് സൂചിപ്പിച്ചു? (w15 7/15 21 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) പുറ 39:1-21 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) ചർച്ച. വീഡിയോ കാണിക്കുക. വീഡിയോയിൽ ചോദ്യങ്ങൾ കാണിക്കുന്ന ഓരോ ഭാഗത്തും നിറുത്തിയിട്ട് ആ ചോദ്യങ്ങൾ സദസ്സിനോടു ചോദിക്കുക. എന്നിട്ട് വീഡിയോയുടെ ബാക്കി ഭാഗം കാണിക്കുക. രാഷ്ട്രീയമോ സാമൂഹികമോ ആയ പ്രശ്നങ്ങളെക്കുറിച്ച് വീട്ടുകാരൻ സംസാരിക്കുകയാണെങ്കിൽ നിഷ്പക്ഷരായി നിൽക്കാൻ എങ്ങനെ കഴിയുമെന്ന് ചർച്ച ചെയ്യുക.
ആദ്യസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. ഒരു സ്ഥാനാർഥിയെക്കുറിച്ചോ രാഷ്ട്രീയപ്രശ്നത്തെക്കുറിച്ചോ ഉള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണെന്ന വീട്ടുകാരന്റെ ചോദ്യത്തിന് മറുപടി കൊടുക്കുക. (th പാഠം 12)
പ്രസംഗം: (5 മിനി. വരെ) w16.04 29 ¶8-10—വിഷയം: സംസാരത്തിലും ചിന്തയിലും നിഷ്പക്ഷരായി നിൽക്കാൻ നമുക്ക് എങ്ങനെ കഴിയും? (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
കേട്ട് ഗ്രഹിക്കുക (മത്ത 13:16): (15 മിനി.) വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: കാര്യങ്ങൾ ഗ്രഹിക്കുന്ന രീതിയിൽ കേൾക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? മർക്കോസ് 4:23, 24-ന്റെ അർഥം എന്താണ്? എബ്രായർ 2:1 ഒരു ഉദാഹരണം ഉപയോഗിച്ച് എങ്ങനെ വിവരിക്കും?
സഭാ ബൈബിൾപഠനം: (30 മിനി. വരെ) lfb പാഠം 83, 84, 85
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 1, പ്രാർഥന