മോശ നിർദേശങ്ങൾ ശ്രദ്ധയോടെ പിൻപറ്റി
വിശുദ്ധകൂടാരം പണിയുന്നതിനും സ്ഥാപിക്കുന്നതിനും ഉള്ള യഹോവയുടെ നിർദേശങ്ങൾ മോശ മനസ്സോടെ അനുസരിച്ചു. അതുപോലെ യഹോവയുടെ സംഘടനയിൽനിന്ന് നിർദേശങ്ങൾ ലഭിക്കുമ്പോൾ നമ്മൾ അതിന് നല്ല ശ്രദ്ധ കൊടുക്കണം, പെട്ടെന്നുതന്നെ അവ അനുസരിക്കണം. ഒരുപക്ഷേ ആ നിർദേശങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതായി നമുക്ക് തോന്നുന്നില്ലായിരിക്കാം. അല്ലെങ്കിൽ ആ നിർദേശങ്ങൾക്കു പിന്നിലെ കാരണം എന്താണെന്ന് നമുക്ക് മനസ്സിലാകുന്നില്ലായിരിക്കാം. എങ്കിൽപ്പോലും പൂർണഹൃദയത്തോടെ നമ്മൾ അവ അനുസരിക്കണം.—ലൂക്ക 16:10.
നമ്മൾ ശ്രദ്ധ കൊടുക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് എന്തുകൊണ്ട് . . .
-
വയൽസേവനയോഗത്തിലെ നിർദേശങ്ങൾ?
-
അടിയന്തിരചികിത്സയ്ക്ക് തയ്യാറാകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ?
-
ദുരന്തങ്ങൾ നേരിടാനുള്ള നിർദേശങ്ങൾ?