യഹോവയുടെ അനുഗ്രഹത്തിന്റെ തെളിവ്
അഹരോന്യപൗരോഹിത്യം നിലവിൽ വന്നതിനു ശേഷം, അവർ ആദ്യമായി അർപ്പിച്ച ദഹനയാഗം യഹോവ ആകാശത്തുനിന്ന് തീ ഇറക്കി ദഹിപ്പിച്ചു. ഈ ക്രമീകരണത്തിനു മേൽ യഹോവയുടെ അംഗീകാരവും അനുഗ്രഹവും ഉണ്ടെന്ന് ഇതു തെളിയിച്ചു. അതു കണ്ടുനിന്ന ഇസ്രായേൽ ജനവും പൗരോഹിത്യക്രമീകരണത്തിന് പൂർണപിന്തുണ കൊടുക്കണമെന്ന് അതിലൂടെ യഹോവ ഓർമിപ്പിച്ചു. ഇന്ന് മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിനെയാണ് യഹോവ വലിയ മഹാപുരോഹിതനായി നിയമിച്ചിരിക്കുന്നത്. (എബ്ര 9:11, 12) 1919-ൽ ഒരു ചെറിയ കൂട്ടം അഭിഷിക്തസഹോദരന്മാരെ യേശു “വിശ്വസ്തനും വിവേകിയും ആയ അടിമ” ആയി നിയമിച്ചു. (മത്ത 24:45) ഈ വിശ്വസ്ത അടിമയുടെ മേൽ യഹോവയുടെ അംഗീകാരവും അനുഗ്രഹവും ഉണ്ടെന്നുള്ളതിന് എന്തു തെളിവാണുള്ളത്?
-
തുടർച്ചയായ ഉപദ്രവങ്ങൾക്കു മധ്യേയും, വിശ്വസ്തനായ അടിമ ആത്മീയാഹാരം മുടക്കംകൂടാതെ വിതരണം ചെയ്യുന്നു
-
മുൻകൂട്ടിപ്പറഞ്ഞതുപോലെ, സന്തോഷവാർത്ത ‘ഭൂലോകത്തെങ്ങും’ പ്രസംഗിക്കപ്പെടുന്നു.—മത്ത 24:14
വിശ്വസ്തനും വിവേകിയും ആയ അടിമയെ നമുക്ക് എങ്ങനെ പൂർണമായി പിന്തുണയ്ക്കാം?