യാഗങ്ങൾ അർപ്പിച്ചിരുന്നതിന്റെ ഉദ്ദേശ്യം
യഹോവയെ പ്രസാദിപ്പിക്കുക എന്നതായിരുന്നു മോശയുടെ നിയമത്തിനു കീഴിൽ അർപ്പിച്ചിരുന്ന യാഗങ്ങളുടെ ഒരു ഉദ്ദേശ്യം. ഇനി, അവ ഒന്നുകിൽ യേശുവിന്റെ മോചനവിലയെയോ അല്ലെങ്കിൽ ആ ബലിയുടെ പ്രയോജനങ്ങളെയോ ചിത്രീകരിക്കുകയും ചെയ്തു.—എബ്ര 8:3-5; 9:9; 10:5-10.
-
ന്യൂനതയില്ലാത്ത മൃഗങ്ങളെ മാത്രമേ യാഗം അർപ്പിക്കാൻ പാടുള്ളായിരുന്നൂ. സമാനമായി, യേശു തന്റെ പൂർണതയുള്ള, ന്യൂനതയില്ലാത്ത ശരീരമാണു യാഗമായി അർപ്പിച്ചത്—1പത്ര 1:18, 19
-
ദഹനയാഗത്തിനുള്ള മൃഗങ്ങൾ പൂർണമായും യഹോവയ്ക്ക് അർപ്പിച്ചിരുന്നു, സമാനമായി യേശു തന്നെത്തന്നെ മുഴുവനായി യഹോവയ്ക്ക് അർപ്പിച്ചു
-
സ്വീകാര്യമായ സഹഭോജനബലികൾ അർപ്പിച്ചിരുന്നവർ ദൈവവുമായി സമാധാനത്തിലായിരുന്നതുപോലെ, കർത്താവിന്റെ അത്താഴത്തിൽ പങ്കുപറ്റുന്ന അഭിഷിക്തരും ദൈവവുമായി സമാധാനത്തിലാണ്