വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികളായി ജീവിക്കാം

‘രണ്ടു ചെറുതുട്ടുകളുടെ’ വില

‘രണ്ടു ചെറുതുട്ടുകളുടെ’ വില

വിധവ ഇട്ട സംഭാവന ഒരു നേരത്തെ ഭക്ഷണത്തി​നു​പോ​ലു​മു​ള്ളത്‌ ഇല്ലായി​രു​ന്നു. (ലൂക്കോസ്‌ 21:4-ന്റെ “ഉപജീവനത്തിനുള്ള വക മുഴുവനും” എന്ന പഠനക്കു​റിപ്പ്‌ കാണുക.) എങ്കിലും, സത്യാ​രാ​ധ​ന​യ്‌ക്കു​വേ​ണ്ടി​യുള്ള യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ങ്ങളെ താൻ എത്രയ​ധി​കം സ്‌നേ​ഹി​ക്കു​ക​യും വില കല്‌പി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്ന്‌ ആ സംഭാവന ഇട്ടതി​ലൂ​ടെ വിധവ തെളി​യി​ച്ചു. അതു​കൊണ്ട്‌, സ്വർഗീ​യ​പി​താ​വി​ന്റെ കണ്ണിൽ ആ ചെറു​തു​ട്ടു​കൾക്കു വലിയ വിലയു​ണ്ടാ​യി​രു​ന്നു.—മർ 12:43.

‘യഹോ​വ​യ്‌ക്കുള്ള സംഭാവന’ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • നമ്മുടെ സംഭാ​വ​നകൾ ഏതെല്ലാം പ്രവർത്ത​ന​ങ്ങൾക്കു​വേണ്ടി ഉപയോ​ഗി​ക്കു​ന്നു?

  • നമ്മുടെ സംഭാവന ചെറു​താ​യി തോന്നി​യാ​ലും അതു വിലയു​ള്ള​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • സംഭാവന കൊടു​ക്കു​ന്ന​തിന്‌, നമ്മുടെ പ്രദേ​ശത്ത്‌ ലഭ്യമാ​യി​രി​ക്കുന്ന വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളെ​ക്കു​റിച്ച്‌ നമുക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം? —“ ഓൺ​ലൈ​നിൽ കൂടുതൽ അറിയുക” എന്ന ചതുരം കാണുക.