മാർച്ച് 16-22
ഉൽപത്തി 25-26
ഗീതം 18, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഏശാവ് ജന്മാവകാശം വിൽക്കുന്നു:” (10 മിനി.)
ഉൽ 25:27, 28—ഏശാവും യാക്കോബും ഇരട്ടകളായിരുന്നെങ്കിലും സ്വഭാവത്തിലും ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിലും വ്യത്യസ്തരായിരുന്നു (it-1-E 1242)
ഉൽ 25:29, 30—തന്റെ വിശപ്പിനെയും ക്ഷീണത്തെയും കുറിച്ച് മാത്രമേ ഏശാവ് ചിന്തിച്ചുള്ളൂ
ഉൽ 25:31-34—ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ഏശാവ് മുന്നും പിന്നും നോക്കാതെ തന്റെ ജന്മാവകാശം യാക്കോബിനു വിറ്റു (w19.02 16 ¶11; it-1-E 835)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 25:31-34—ഈ വിവരണത്തിന്റെ അടിസ്ഥാനത്തിൽ ചിലർ ചിന്തിച്ചിരുന്നത്, മൂത്തമകന്റെ അവകാശത്തിന്റെ ഭാഗമായിരുന്നു മിശിഹയുടെ പൂർവികനാകാനുള്ള പദവി എന്നാണ്. ഈ ധാരണ ശരിയല്ലാത്തത് എന്തുകൊണ്ട്? (എബ്ര 12:16; w17.12 15 ¶5-7)
ഉൽ 26:7—ഈ സാഹചര്യത്തിൽ യിസ്ഹാക്ക് സത്യം മുഴുവൻ പറയാതിരുന്നത് എന്തുകൊണ്ട്? (it-2-E 245 ¶6)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 26:1-18 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: വീട്ടുകാരന് ഒരു ചോദ്യത്തിന് ഉത്തരം അറിയില്ലെങ്കിൽ, അദ്ദേഹത്തെ വിഷമിപ്പിക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം? പ്രചാരകൻ എങ്ങനെയാണു മത്തായി 20:28 മനസ്സിലാക്കാൻ വീട്ടുകാരനെ സഹായിച്ചത്?
ആദ്യത്തെ മടക്കസന്ദർശനം: (4 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് നടത്തുക. (th പാഠം 3)
ആദ്യത്തെ മടക്കസന്ദർശനം: (4 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. എന്നിട്ട് പഠിപ്പിക്കുന്നു പുസ്തകം കൊടുക്കുക. (th പാഠം 15)
ക്രിസ്ത്യാനികളായി ജീവിക്കാം
സന്തോഷവാർത്ത ലഘുപത്രിക ഉപയോഗിക്കുമ്പോൾ വീഡിയോകൾ കാണിക്കുക: (15 മിനി.) ചർച്ച. മരിച്ചവർ ഏത് അവസ്ഥയിലാണ്?, ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? എന്നീ വീഡിയോകൾ കാണിക്കുക. ഓരോ വീഡിയോയും കാണിച്ചതിനു ശേഷം ഈ ചോദ്യങ്ങൾ ചോദിക്കുക: സന്തോഷവാർത്ത ലഘുപത്രിക ഉപയോഗിച്ച് ബൈബിൾപഠനം നടത്തുമ്പോൾ ഈ വീഡിയോ എങ്ങനെ ഉപയോഗിക്കാം? (mwb19.03 7) ഈ വീഡിയോയിലെ ഏതെല്ലാം ആശയങ്ങളാണു പ്രയോജനം ചെയ്യുന്നതായി നിങ്ങൾക്കു തോന്നിയിട്ടുള്ളത്? ലഘുപത്രികയുടെ ഇലക്ട്രോണിക് പതിപ്പുകളിൽ വീഡിയോകളുടെ ലിങ്കുകൾ കൊടുത്തിട്ടുണ്ടെന്ന് എല്ലാവരെയും ഓർമിപ്പിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 43
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 44, പ്രാർഥന