മാർച്ച് 30–ഏപ്രിൽ 5
ഉൽപത്തി 29-30
ഗീതം 93, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യാക്കോബ് വിവാഹം കഴിക്കുന്നു:” (10 മിനി.)
ഉൽ 29:18-20—റാഹേലിനെ വിവാഹം കഴിക്കുന്നതിന് ഏഴു വർഷം ലാബാനെ സേവിക്കാൻ യാക്കോബ് സമ്മതിക്കുന്നു (w03 10/15 29 ¶6)
ഉൽ 29:21-26—റാഹേലിനു പകരം ലേയയെ നൽകിക്കൊണ്ട് ലാബാൻ യാക്കോബിനെ ചതിക്കുന്നു (w07 10/1 8-9; it-2-E 341 ¶3)
ഉൽ 29:27, 28—ജീവിതത്തിലെ ബുദ്ധിമുട്ടു നിറഞ്ഞ ഒരു സാഹചര്യത്തിൽ യാക്കോബ് കഴിവിന്റെ പരമാവധി കാര്യങ്ങൾ നന്നായി ചെയ്തു
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 30:3—യാക്കോബിനും ബിൽഹയ്ക്കും ഉണ്ടായ കുട്ടികളെ തന്റേതായി റാഹേൽ കണ്ടത് എന്തുകൊണ്ട്? (it-1-E 50)
ഉൽ 30:14, 15—ചില ദൂദായിപ്പഴങ്ങൾക്കുവേണ്ടി ഗർഭംധരിക്കാനുള്ള അവസരം റാഹേൽ വേണ്ടെന്നുവെച്ചത് എന്തുകൊണ്ടായിരിക്കാം? (w04 1/15 28 ¶7)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 30:1-21 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക: (10 മിനി.) ചർച്ച. പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിക്കുക എന്ന വീഡിയോ കാണിക്കുക. എന്നിട്ട് പഠിപ്പിക്കാൻ ലഘുപത്രികയുടെ 16-ാം പാഠം ചർച്ച ചെയ്യുക.
ബൈബിൾപഠനം: (5 മിനി. വരെ) bhs 59 ¶21-22 (th പാഠം 18)
ക്രിസ്ത്യാനികളായി ജീവിക്കാം
“ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—അന്ധരോടു സാക്ഷീകരിച്ചുകൊണ്ട്:” (10 മിനി.) സേവനമേൽവിചാരകൻ നടത്തുന്ന ചർച്ച. പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: അന്ധരെ സഹായിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? അന്ധരെ നമുക്ക് എവിടെ കണ്ടെത്താം? നമുക്ക് അവരുടെ കാര്യത്തിൽ എങ്ങനെ താത്പര്യം കാണിക്കാം, അവരോട് എന്തിനെക്കുറിച്ച് സംസാരിക്കാം? ആത്മീയമായി പുരോഗമിക്കുന്നതിന് അന്ധരെ സഹായിക്കുന്നതിന് എന്തെല്ലാം ഉപകരണങ്ങൾ ലഭ്യമാണ്?
സംഘടനയുടെ നേട്ടങ്ങൾ: (5 മിനി.) മാർച്ചിലേക്കുള്ള സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 45
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 31, പ്രാർഥന