ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—അന്ധരോടു സാക്ഷീകരിച്ചുകൊണ്ട്
എന്തുകൊണ്ട് പ്രധാനം: അപരിചിതരോടു സംസാരിക്കാൻ അന്ധർക്കു പൊതുവേ ഒരു മടിയുണ്ട്. അതുകൊണ്ട് അങ്ങനെയുള്ളവരോടു സന്തോഷവാർത്ത അറിയിക്കുന്നതിനു നല്ല വൈദഗ്ധ്യം വേണം. കാഴ്ചയില്ലാത്തവരെക്കുറിച്ച് യഹോവയ്ക്ക് ഒരു പ്രത്യേക കരുതലുണ്ട്. (ലേവ 19:14) അന്ധരെ ആത്മീയമായി സഹായിക്കാൻ മുൻകൈയെടുത്തുകൊണ്ട് നമുക്ക് യഹോവയുടെ മാതൃക അനുകരിക്കാം.
എങ്ങനെ ചെയ്യാം:
-
അന്ധരെ “അന്വേഷിച്ച് കണ്ടുപിടിക്കുക.” (മത്ത 10:11) കാഴ്ചയില്ലാത്ത കുടുംബാംഗമുള്ള ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? അന്ധർക്കുവേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളിൽ താത്പര്യമുള്ള സ്കൂളുകളോ ആതുരാലയങ്ങളോ മറ്റ് ഏതെങ്കിലും പ്രസ്ഥാനങ്ങളോ നിങ്ങളുടെ പ്രദേശത്തുണ്ടോ?
-
ആ വ്യക്തിയുടെ കാര്യത്തിൽ താത്പര്യം കാണിക്കുക. നിങ്ങൾ സൗഹാർദപരമായി ഇടപെടുകയും ആത്മാർഥമായ താത്പര്യം കാണിക്കുകയും ചെയ്യുമ്പോൾ പിരിമുറുക്കമില്ലാതെ നിങ്ങളോടു സംസാരിക്കാൻ ആ വ്യക്തിക്കു തോന്നും. പ്രദേശത്തുള്ള ആളുകൾക്കു താത്പര്യമുള്ള ഒരു വിഷയം പറഞ്ഞുകൊണ്ട് സംഭാഷണം തുടങ്ങുക.
-
ആത്മീയസഹായം കൊടുക്കുക. കാഴ്ചശക്തി തീരെയില്ലാത്തവർക്കോ കുറവുള്ളവർക്കോ വേണ്ടി സംഘടന പല ഫോർമാറ്റുകളിൽ പ്രസിദ്ധീകരണങ്ങൾ ഇറക്കിയിട്ടുണ്ട്. എങ്ങനെ പഠിക്കാനാണ് ഇഷ്ടമെന്നു വ്യക്തിയോടുതന്നെ ചോദിക്കുക. കാഴ്ചയില്ലാത്ത ഒരു വ്യക്തി ഇഷ്ടപ്പെടുന്ന ഫോർമാറ്റിലുള്ള പ്രസിദ്ധീകരണങ്ങൾക്കായി സാഹിത്യദാസൻ അപേക്ഷ കൊടുക്കണം. ഇത് ഉറപ്പു വരുത്തേണ്ടത് സേവനമേൽവിചാരകനാണ്