മാർച്ച് 9-15
ഉൽപത്തി 24
ഗീതം 132, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“യിസ്ഹാക്കിന് ഒരു ഭാര്യ:” (10 മിനി.)
ഉൽ 24:2-4—യഹോവയെ ആരാധിക്കുന്ന ആളുകളുടെ കൂട്ടത്തിൽനിന്ന് യിസ്ഹാക്കിന് ഒരു ഭാര്യയെ കണ്ടുപിടിക്കാൻ അബ്രാഹാം ദാസനെ അയച്ചു (wp16.3-E 14 ¶3)
ഉൽ 24:11-15—അബ്രാഹാമിന്റെ ദാസൻ കിണറ്റിൻ കരയിൽവെച്ച് റിബെക്കയെ കണ്ടു (wp16.3-E 14 ¶4)
ഉൽ 24:58, 67—യിസ്ഹാക്കിനെ വിവാഹം കഴിക്കാൻ റിബെക്ക സമ്മതിച്ചു (wp16.3-E 14 ¶6-7)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (10 മിനി.)
ഉൽ 24:19, 20—ഈ വാക്യങ്ങളിൽ കൊടുത്തിരിക്കുന്ന റിബെക്കയുടെ പ്രവർത്തനങ്ങളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം? (wp16.3-E 12-13)
ഉൽ 24:65—റിബെക്ക എന്തുകൊണ്ടാണു തല മൂടിയത്, അതു നമ്മളെ എന്താണു പഠിപ്പിക്കുന്നത്? wp16.3-E 15 ¶3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് യഹോവയെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ് ആത്മീയരത്നങ്ങളും പങ്കുവെക്കാം.
ബൈബിൾവായന: (4 മിനി. വരെ) ഉൽ 24:1-21 (th പാഠം 2)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനത്തിന്റെ വീഡിയോ: (4 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക: പ്രചാരകൻ എങ്ങനെയാണു നല്ല രീതിയിൽ ചോദ്യങ്ങൾ ഉപയോഗിച്ചത്? യേശു ആരായിരുന്നെന്ന ചോദ്യത്തിനു വീട്ടുകാരൻ ഉത്തരം പറഞ്ഞപ്പോൾ പ്രചാരകൻ എങ്ങനെയാണു പ്രതികരി ച്ചത്?
ആദ്യസന്ദർശനം: (2 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 1)
ആദ്യസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. പ്രദേശത്ത് ആളുകൾ സാധാരണ പറയാറുള്ള ഒരു തടസ്സവാദം മറികടക്കുക. (th പാഠം 12)
സ്മാരകത്തിനുള്ള ക്ഷണം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരൻ താത്പര്യം കാണിക്കുമ്പോൾ യേശുവിന്റെ മരണം ഓർമിക്കുക എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുന്നു. (th പാഠം 11)
ക്രിസ്ത്യാനികളായി ജീവിക്കാം
മാർച്ച് 14, ശനിയാഴ്ച തുടങ്ങുന്ന സ്മാരക പ്രചാരണപരിപാടി: (8 മിനി.) ചർച്ച. സദസ്സിലെ എല്ലാവർക്കും ഒരു ക്ഷണക്കത്ത് കൊടുക്കുക. അതിന്റെ ഉള്ളടക്കം ഒന്നു പരിശോധിക്കുക. മാതൃകാവതരണത്തിന്റെ വീഡിയോ കാണിച്ച് ചർച്ച ചെയ്യുക. പ്രദേശം പ്രവർത്തിച്ചുതീർക്കുന്നതിനു സഭ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് പറയുക.
“ഞാൻ ആരെ ക്ഷണിക്കും?:” (7 മിനി.) ചർച്ച.
സഭാ ബൈബിൾപഠനം: (30 മിനി.) lfb പാഠം 42
ഉപസംഹാരപ്രസ്താവനകൾ (3 മിനി. വരെ)
ഗീതം 109, പ്രാർഥന