വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ഞാൻ ആരെ ക്ഷണിക്കും?

ഞാൻ ആരെ ക്ഷണിക്കും?

ഓരോ വർഷവും നമ്മുടെ പ്രദേ​ശ​ത്തുള്ള ആളുകളെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കാൻ നമ്മൾ ഒരു പ്രത്യേ​ക​ശ്രമം നടത്താ​റുണ്ട്‌. അവരിൽ മിക്കവ​രും നമുക്കു പരിച​യ​മി​ല്ലാ​ത്ത​വ​രാണ്‌. എന്നാൽ നമുക്ക്‌ അറിയാ​വുന്ന ആളുക​ളെ​യും നമ്മൾ ക്ഷണിക്കണം. പരിച​യ​മു​ള്ളവർ ക്ഷണിച്ചാൽ ആളുകൾ വരാൻ സാധ്യത കൂടു​ത​ലാണ്‌. (yb08 11 ¶2; 14 ¶1) നിങ്ങൾക്കു ക്ഷണിക്കാൻ കഴിയുന്ന ചിലർ ആരൊ​ക്കെ​യാണ്‌?

  • ബന്ധുക്കൾ

  • കൂടെ ജോലി ചെയ്യു​ന്ന​വ​രും കൂടെ പഠിക്കു​ന്ന​വ​രും

  • അയൽക്കാർ

  • മടക്കസ​ന്ദർശ​നങ്ങൾ നടത്തു​ന്നവർ, മുമ്പ്‌ നമ്മു​ടെ​കൂ​ടെ ബൈബിൾ പഠിച്ചി​രു​ന്നവർ, ഇപ്പോൾ പഠിക്കു​ന്ന​വർ

കൂടാതെ, മൂപ്പന്മാർ നിഷ്‌ക്രി​യരെ ക്ഷണിക്കും. നിങ്ങൾ ക്ഷണിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ നിങ്ങളു​ടെ പ്രദേ​ശത്തല്ല താമസി​ക്കു​ന്ന​തെ​ങ്കി​ലോ? അദ്ദേഹ​ത്തി​ന്റെ അടുത്ത്‌ സ്‌മാ​രകം നടക്കുന്ന സമയവും സ്ഥലവും കണ്ടെത്താൻ jw.org -ന്റെ തുടക്കം പേജിന്റെ മുകളി​ലെ ഞങ്ങളെ​ക്കു​റിച്ച്‌ എന്ന ഭാഗം ക്ലിക്ക്‌ ചെയ്യുക. എന്നിട്ട്‌ “സ്‌മാ​രകം” തിര​ഞ്ഞെ​ടു​ക്കുക. ഈ വർഷത്തെ സ്‌മാ​ര​ക​ത്തി​നു തയ്യാ​റെ​ടു​ക്കു​മ്പോൾ നിങ്ങൾക്കു ക്ഷണിക്കാൻ കഴിയുന്ന ആളുക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. എന്നിട്ട്‌ നിങ്ങൾത്തന്നെ അവരെ ക്ഷണിക്കുക.