സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: യേശു ആരായിരുന്നു?
തിരുവെഴുത്ത്: മത്ത 16:16
മടങ്ങിച്ചെല്ലുമ്പോൾ: യേശു മരിച്ചത് എന്തിനാണ്?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: യേശു മരിച്ചത് എന്തിനാണ്?
തിരുവെഴുത്ത്: മത്ത 20:28
മടങ്ങിച്ചെല്ലുമ്പോൾ: യേശു നമുക്കുവേണ്ടി മരിച്ചതിനു നമുക്കു നന്ദിയുണ്ടെന്ന് എങ്ങനെ കാണിക്കാം?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: യേശു നമുക്കുവേണ്ടി മരിച്ചതിനു നമുക്കു നന്ദിയുണ്ടെന്ന് എങ്ങനെ കാണിക്കാം?
തിരുവെഴുത്ത്: യോഹ 17:3
മടങ്ങിച്ചെല്ലുമ്പോൾ: യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകളിൽ എന്താണു നടക്കുന്നത്?
സ്‌മാരക ക്ഷണക്കത്തിന്റെ പ്രചാരണപരിപാടി (മാർച്ച് 14–ഏപ്രിൽ 7):
“ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു പ്രത്യേക പരിപാടിക്കു നിങ്ങളെ ക്ഷണിക്കാനാണു ഞങ്ങൾ വന്നത്. യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്ന പരിപാടിയാണ് അത്.” വ്യക്തിക്കു ക്ഷണക്കത്ത് കൊടുക്കുക. “ഇവിടെ അടുത്ത് ഈ ആചരണം നടക്കുന്ന സ്ഥലവും സമയവും ഇതിൽ കൊടുത്തിട്ടുണ്ട്. അതിനു മുമ്പത്തെ വാരാന്തത്തിൽ നടക്കുന്ന ഒരു പ്രത്യേക പ്രസംഗത്തിനും ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു.”
താത്‌പര്യം കാണിച്ചിടത്ത് മടങ്ങിച്ചെല്ലുമ്പോൾ: യേശു മരിച്ചത് എന്തിനാണ്?