ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയെ സേവിക്കാൻ തീരുമാനിക്കുക
നിങ്ങൾ ചെറുപ്പക്കാരനായ ഒരു പ്രചാരകനോ ഒരു ബൈബിൾവിദ്യാർഥിയോ ആണോ? നിങ്ങൾ സ്നാനമേൽക്കാൻ ലക്ഷ്യം വെച്ചിട്ടുണ്ടോ? ആകട്ടെ, എന്തുകൊണ്ടാണ് നിങ്ങൾ സ്നാനമേൽക്കേണ്ടത്? യഹോവയുമായുള്ള ഒരു പ്രത്യേകബന്ധത്തിന്റെ തുടക്കമാണ് സമർപ്പണവും സ്നാനവും. (സങ്ക 91:1) കൂടാതെ, അത് നമ്മളെ രക്ഷയിലേക്കു നയിക്കും. (1പത്ര 3:21) നിങ്ങൾക്ക് എങ്ങനെ ആ ലക്ഷ്യത്തിൽ എത്താൻ കഴിയും?
നിങ്ങൾ പഠിക്കുന്നത് സത്യമാണെന്ന് സ്വയം പരിശോധിച്ച് ഉറപ്പു വരുത്തുക. ഏതെങ്കിലും വിഷയത്തെക്കുറിച്ച് സംശയം തോന്നിയാൽ നിങ്ങൾതന്നെ ഗവേഷണം ചെയ്ത് ഉത്തരം കണ്ടെത്തുക. (റോമ 12:2) ഏതെല്ലാം കാര്യങ്ങളിലാണ് നിങ്ങൾ മാറ്റം വരുത്തേണ്ടതെന്ന് തിരിച്ചറിയുക, വേണ്ട മാറ്റങ്ങൾ വരുത്തുക. പക്ഷേ, യഹോവയെ സന്തോഷിപ്പിക്കാനുള്ള ആഗ്രഹമായിരിക്കണം അതിനു നിങ്ങളെ പ്രേരിപ്പിക്കേണ്ടത്. (സുഭ 27:11; എഫ 4:23, 24) സഹായത്തിനായി എപ്പോഴും പ്രാർഥിക്കുക. യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചുകൊണ്ട് നിങ്ങളെ ശക്തീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ടായിരിക്കുക. (1പത്ര 5:10, 11) നിങ്ങൾ ചെയ്യുന്ന ശ്രമം അൽപ്പംപോലും വൃഥാവാകില്ല. ഓർക്കുക, യഹോവയെ സേവിച്ചുകൊണ്ടുള്ള ജീവിതമാണ് ഏറ്റവും നല്ല ജീവിതം.—സങ്ക 16:11.
സ്നാനത്തിലേക്കുള്ള വഴി എന്ന വീഡിയോ കാണുക, എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
സ്നാനപ്പെടുന്നതിന് എന്തു തടസ്സങ്ങളാണ് ചിലർ മറികടന്നത്?
-
യഹോവയ്ക്ക് നിങ്ങളെത്തന്നെ സമർപ്പിക്കാൻ ആവശ്യമായ വിശ്വാസം എങ്ങനെ വളർത്തിയെടുക്കാം?
-
സ്നാനത്തിനുള്ള യോഗ്യതയിൽ എത്തിച്ചേരുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ ചിലരെ പ്രേരിപ്പിച്ചത് എന്താണ്?
-
തന്നെ സേവിക്കാൻ തീരുമാനിച്ചവരെ യഹോവ എങ്ങനെയാണ് അനുഗ്രഹിച്ചിരിക്കുന്നത്?
-
സമർപ്പണവും സ്നാനവും എന്ത് അർഥമാക്കുന്നു?