ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങളുടെ വിവാഹബന്ധം സംരക്ഷിക്കുക
യഹോവ വിവാഹപ്രതിജ്ഞയെ വളരെ ഗൗരവമായി കാണുന്നു, ഭർത്താവും ഭാര്യയും പരസ്പരം പറ്റിച്ചേർന്നിരിക്കണമെന്ന് യഹോവ പറഞ്ഞു. (മത്ത 19:5, 6) ദൈവജനത്തിന് ഇടയിൽ പലരും സന്തോഷമുള്ള വിവാഹബന്ധം ആസ്വദിക്കുന്നു. എന്നാൽ ഒരു വിവാഹബന്ധത്തിലും എല്ലാം എപ്പോഴും സുഖമമായി പോകില്ല, ഇടയ്ക്കൊക്കെ പ്രശ്നങ്ങളുണ്ടാകും. എന്നാൽ പ്രശ്നങ്ങളുടെ പരിഹാരം വേർപിരിയലും വിവാഹമോചനവും ആണെന്ന ലോകത്തിന്റെ കാഴ്ചപ്പാട് നമ്മൾ സ്വീകരിക്കരുത്. ക്രിസ്ത്യാനികൾക്ക് എങ്ങനെ അവരുടെ വിവാഹബന്ധം സംരക്ഷിക്കാം?
പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങൾ അതിനു സഹായിക്കും.
-
ശൃംഗാരവും അധാർമികമായ വിനോദവും പോലുള്ള കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ട് നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുക, കാരണം അവ നിങ്ങളുടെ വിവാഹബന്ധം ദുർബലമാക്കും.—മത്ത 5:28; 2പത്ര 2:14.
-
ദൈവവുമായി കൂടുതൽക്കൂടുതൽ അടുക്കുക, ദൈവത്തെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാനുള്ള ആഗ്രഹം ശക്തമാക്കുക.—സങ്ക 97:10.
-
പുതിയ വ്യക്തിത്വം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക, ഇണയ്ക്കു കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്ന രീതിയിൽ ചെറിയചെറിയ ദയാപ്രവൃത്തികൾ ചെയ്തുകൊടുക്കുക.—കൊലോ 3:8-10, 12-14.
-
ആദരവോടെ മനസ്സു തുറന്ന് സംസാരിക്കുന്ന ഒരു ശീലമുണ്ടായിരിക്കുക.—കൊലോ 4:6.
-
സ്നേഹത്തോടെയും പരിഗണനയോടെയും വൈവാഹികാവകാശം തൃപ്തിപ്പെടുത്തുക. —1കൊ 7:3, 4; 10:24.
ക്രിസ്ത്യാനികൾ വിവാഹബന്ധത്തെ ആദരിക്കുമ്പോൾ അത് ഏർപ്പെടുത്തിയ യഹോവയെ ആദരിക്കുകയാണ്.
നമ്മൾ ‘തളർന്നുപോകാതെ ഓടണം’—മത്സരത്തിലെ നിയമങ്ങൾ അനുസരിക്കുക എന്ന വീഡിയോ കാണുക, എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
വിവാഹത്തിന്റെ തുടക്കം സന്തോഷകരമാണെങ്കിലും പിന്നീട് ഏതെല്ലാം പ്രശ്നങ്ങളുണ്ടായേക്കാം?
-
തങ്ങൾക്കിടയിൽ സ്നേഹമില്ലെന്നു ദമ്പതികൾക്കു തോന്നുന്നെങ്കിൽ ബൈബിൾതത്ത്വങ്ങൾ എങ്ങനെ സഹായിക്കും?
-
വിവാഹത്തോടു ബന്ധപ്പെട്ട് യഹോവ എന്തെല്ലാം നിയമങ്ങൾ വെച്ചിരിക്കുന്നു?
-
വിവാഹബന്ധം വിജയിക്കണമെങ്കിൽ, ഇണകൾ രണ്ടു പേരും എന്തു ചെയ്യണം?