ദൈവവചനത്തിലെ നിധികൾ
ജൂബിലിവർഷവും ഭാവിയിലെ സ്വാതന്ത്ര്യവും
ജീവിതാവസാനംവരെ കടത്തിലും ദാരിദ്ര്യത്തിലും മുങ്ങിപ്പോകാതിരിക്കാൻ ജൂബിലിവർഷം ഇസ്രായേല്യരെ സഹായിച്ചിരുന്നു (ലേവ 25:10; it-1-E 871; പുറംതാളിലെ ചിത്രം കാണുക.)
സ്ഥലത്തിന്റെ വിൽപ്പന എന്നു പറയുന്നത് ശരിക്കും അതു പാട്ടത്തിനു കൊടുക്കുന്നതുപോലെയായിരുന്നു. ഒരു ഭൂമിയിൽനിന്ന് കിട്ടുമായിരുന്ന ആദായത്തിന്റെ മൂല്യം നിർണയിച്ചിട്ടാണ് അതിന്റെ വില നിശ്ചയിച്ചിരുന്നത് (ലേവ 25:15; it-1-E 1200 ¶2)
തന്റെ ജനം ജൂബിലിവർഷത്തെക്കുറിച്ചുള്ള നിയമം അനുസരിച്ചപ്പോൾ യഹോവ അവരെ അനുഗ്രഹിച്ചു (ലേവ 25:18-22; it-2-E 122-123)
വിശ്വസ്തരായ മനുഷ്യർ, പാപത്തിൽനിന്നും മരണത്തിൽനിന്നും പൂർണമായി സ്വാതന്ത്ര്യം നേടുമ്പോൾ അവർ ആലങ്കാരികമായ ജൂബിലിയുടെ പ്രയോജനങ്ങൾ ആസ്വദിക്കും, അതിന് ഇനി അധികകാലം കാത്തിരിക്കേണ്ടതില്ല.—റോമ 8:21.
യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ നമ്മൾ ഓരോരുത്തരും എന്തു ചെയ്യണം?