ക്രിസ്ത്യാനികളായി ജീവിക്കാം
മാതാപിതാക്കളേ, നിങ്ങളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുക്കുക
നല്ലതിനെ മോശമെന്നും മോശമായതിനെ നല്ലതെന്നും പറയുന്ന ഒരു ലോകത്താണു നമ്മൾ ജീവിക്കുന്നത്. (യശ 5:20) ഇന്ന്, ചിലയാളുകൾ യഹോവ വെറുക്കുന്ന കാര്യങ്ങൾ ചെയ്യുന്നു. അതിൽ ഒരേ ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലുള്ള ദുഷ്പെരുമാറ്റവും ഉൾപ്പെടുന്നു. നമ്മുടെ പ്രിയപ്പെട്ട കുട്ടികളെ, അവരുടെകൂടെ പഠിക്കുന്നവരോ മറ്റുള്ളവരോ തെറ്റായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. ഇതും ഇതുപോലുള്ള മറ്റു പരിശോധനകളും നേരിടാൻ നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ മക്കളെ ഒരുക്കാം?
യഹോവയുടെ നിലവാരങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുക. (ലേവ 18:3) കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ പ്രായത്തിന് അനുസരിച്ച്, ലൈംഗികതയെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ അവർക്കു പറഞ്ഞുകൊടുക്കുക. (ആവ 6:7) സ്വയം ചോദിക്കുക: ‘ഉചിതമായ സ്നേഹപ്രകടനങ്ങളെയും മാന്യമായ വസ്ത്രധാരണത്തിന്റെ പ്രാധാന്യത്തെയും മറ്റുള്ളവർ കുട്ടികളുടെ സ്വകാര്യത മാനിക്കേണ്ടതിന്റെ ആവശ്യത്തെയും കുറിച്ച് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചിട്ടുണ്ടോ? ആരെങ്കിലും എന്റെ മക്കളെ അശ്ലീലം കാണിക്കാൻ ശ്രമിക്കുകയോ യഹോവയ്ക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടുകയോ ചെയ്താൽ എന്താണു വേണ്ടതെന്ന് എന്റെ മക്കൾക്ക് അറിയാമോ?’ മുന്നമേയുള്ള അറിവ് അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കും. (സുഭ 27:12; സഭ 7:12) മക്കളെ പഠിപ്പിക്കുന്നതിലൂടെ, യഹോവ തന്ന വിലയേറിയ സ്വത്തിനോടുള്ള നിങ്ങളുടെ സ്നേഹം കാണിക്കുകയാണ്.—സങ്ക 127:3.
നിലനിൽക്കുന്ന ഒരു വീട് പണിയുക—‘ചീത്ത കാര്യങ്ങളിൽനിന്ന്’ മക്കളെ സംരക്ഷിക്കുക എന്ന വീഡിയോ കാണിക്കുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
എന്തുകൊണ്ടാണ് ചിലർ മക്കളെ ലൈംഗികതയെക്കുറിച്ച് പഠിപ്പിക്കാൻ മടി കാണിക്കുന്നത്?
-
“യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും” മാതാപിതാക്കൾ മക്കളെ പരിശീലിപ്പിക്കേണ്ടത് എന്തുകൊണ്ട്?—എഫ 6:4
-
ലൈംഗികതയെക്കുറിച്ച് മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കളെ സഹായിക്കുന്നതിന് യഹോവയുടെ സംഘടന എന്തെല്ലാമാണു തന്നിരിക്കുന്നത്?—w19.05 12, ചതുരം
-
എന്തെങ്കിലും കുഴപ്പങ്ങളുണ്ടാകുന്നതിനു മുമ്പുതന്നെ മക്കളോടു സംസാരിക്കുന്ന ഒരു പതിവ് നിങ്ങൾക്കുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?