വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​മാ​ണു ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നത്‌.”—2കൊ 5:14

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ നിങ്ങൾക്കു സഹായ മുൻനിരസേവനം ചെയ്യാനാകുമോ?

മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ നിങ്ങൾക്കു സഹായ മുൻനിരസേവനം ചെയ്യാനാകുമോ?

സ്‌മാ​ര​ക​കാ​ലത്ത്‌ യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? (2കൊ 5:14, 15) മാർച്ച്‌, ഏപ്രിൽ മാസങ്ങ​ളിൽ 30 മണിക്കൂ​റോ 50 മണിക്കൂ​റോ പ്രവർത്തി​ച്ചു​കൊണ്ട്‌ സഹായ മുൻനി​ര​സേ​വനം ചെയ്യാ​നാ​കും. ഈ പ്രത്യേ​ക​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ സഭാ സേവന​ക്ക​മ്മി​റ്റിക്ക്‌ അപേക്ഷ കൊടു​ക്കുക. സഹായ മുൻനി​ര​സേ​വനം ചെയ്യാൻ അംഗീ​കാ​രം ലഭിച്ച​വ​രു​ടെ പേരുകൾ ഓരോ മാസവും സഭയിൽ വായി​ക്കും. അപ്പോൾ ശുശ്രൂ​ഷ​യിൽ മുൻനി​ര​സേ​വ​കരെ സഹായി​ക്കാൻ സഭയിലെ മറ്റു സഹോ​ദ​ര​ങ്ങൾക്കു കഴിയും. ശുശ്രൂ​ഷ​യി​ലെ നമ്മുടെ വൈദ​ഗ്‌ധ്യം മെച്ച​പ്പെ​ടു​ത്താ​നും പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഉള്ള നല്ല അവസര​മാ​ണു സ്‌മാ​ര​ക​കാ​ലം. അതു നമുക്കു പൂർണ​മാ​യി പ്രയോ​ജ​ന​പ്പെ​ടു​ത്താം.—1തെസ്സ 5:11.