വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികളായി ജീവിക്കാം

സകലരോടും പ്രസംഗിക്കാൻ സംഘടിതർ

സകലരോടും പ്രസംഗിക്കാൻ സംഘടിതർ

യഹോവ ഇസ്രാ​യേ​ല്യ​രെ സംഘടി​പ്പി​ച്ച​തു​പോ​ലെ, തന്റെ ഇഷ്ടം ചെയ്യു​ന്ന​തിന്‌ ഇന്നും തന്റെ ജനത്തെ സംഘടി​പ്പി​ക്കു​ന്നു. സന്തോ​ഷ​വാർത്ത എല്ലായി​ട​ത്തും എത്തിക്കു​ന്ന​തിന്‌, ലോക​മെ​മ്പാ​ടു​മുള്ള ബ്രാ​ഞ്ചോ​ഫീ​സു​ക​ളും സർക്കി​ട്ടു​ക​ളും സഭകളും വയൽസേ​വ​ന​ഗ്രൂ​പ്പു​ക​ളും കൈ​കോർത്ത്‌ പ്രവർത്തി​ക്കു​ന്നു. മറ്റു ഭാഷകൾ സംസാ​രി​ക്കു​ന്നവർ ഉൾപ്പെടെ എല്ലാവ​രോ​ടും നമ്മൾ പ്രസം​ഗി​ക്കു​ന്നു.—വെളി 14:6, 7.

സത്യം പഠിക്കാൻ ആരെ​യെ​ങ്കി​ലും സഹായി​ക്കു​ന്ന​തി​നു മറ്റൊരു ഭാഷ പഠിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ? ഒരു പുതിയ ഭാഷ പഠിക്കു​ന്ന​തി​നു സമയം മാറ്റി​വെ​ക്കാൻ കഴിയില്ലെങ്കിൽ, JW ഭാഷാ​സ​ഹാ​യി ആപ്ലി​ക്കേഷൻ ഉപയോ​ഗിച്ച്‌ ലളിത​മായ ഒരു അവതരണം പഠിക്കാ​നാ​കും. എന്നിട്ട്‌ നിങ്ങൾ ആ അവതരണം ഉപയോ​ഗി​ക്കു​മ്പോൾ ഒന്നാം നൂറ്റാ​ണ്ടി​ലെ സഹോ​ദ​രങ്ങൾ ആസ്വദിച്ച അതേ സന്തോഷം നിങ്ങൾക്കും ആസ്വദി​ക്കാ​നാ​യേ​ക്കും. മറ്റു ദേശങ്ങ​ളിൽനിന്ന്‌ വന്നവർ തങ്ങളുടെ സ്വന്തം ഭാഷയിൽ “ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങൾ” കേട്ട്‌ അതിശ​യി​ച്ച​പ്പോൾ ആ സഹോ​ദ​രങ്ങൾ എത്ര സന്തോ​ഷി​ച്ചു​കാ​ണും!—പ്രവൃ 2:7-11.

യഹോവയുടെ കൂട്ടു​കാ​രാ​കാം—മറ്റൊരു ഭാഷയിൽ പ്രസം​ഗി​ക്കുക എന്ന വീഡി​യോ കാണുക, എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • എപ്പോ​ഴാണ്‌ JW ഭാഷാ​സ​ഹാ​യി ആപ്ലി​ക്കേഷൻ നിങ്ങൾക്ക്‌ ഒരു സഹായ​മാ​കുക?

  • എന്താണ്‌ അതിന്റെ ചില സവി​ശേ​ഷ​തകൾ?

  • ഏതു ഭാഷ സംസാ​രി​ക്കു​ന്ന​വ​രും സന്തോ​ഷ​വാർത്ത കേൾക്കണം

    നിങ്ങളു​ടെ പ്രദേ​ശത്ത്‌ ഏതൊക്കെ ഭാഷകൾ സംസാ​രി​ക്കു​ന്ന​വ​രുണ്ട്‌?

  • രാജ്യ​സ​ന്ദേ​ശ​ത്തിൽ താത്‌പ​ര്യം കാണി​ക്കുന്ന ഒരാൾ മറ്റൊരു ഭാഷയാണ്‌ സംസാ​രി​ക്കു​ന്ന​തെ​ങ്കിൽ, നിങ്ങൾ എന്തു ചെയ്യണം?—od 100-101 ¶39-41