ക്രിസ്ത്യാനികളായി ജീവിക്കാം
ധൈര്യമുള്ളവരായിരിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല
ധൈര്യം എന്നു പറഞ്ഞാൽ പേടി തോന്നാതിരിക്കുക എന്നല്ല, പകരം പേടി ഉള്ളപ്പോഴും ശരിയായ കാര്യം ചെയ്യുന്നതിൽ ഉറച്ചുനിൽക്കുക എന്നാണ്. അങ്ങനെ ധൈര്യം കാണിക്കണമെങ്കിൽ യഥാർഥ ധൈര്യത്തിന്റെ ഉറവിടമായ യഹോവയിൽ നമ്മൾ ആശ്രയിക്കണം. (സങ്ക 28:7) എങ്കിൽ ചെറുപ്പക്കാർക്ക് എങ്ങനെ ധൈര്യം കാണിക്കാനാകും?
ഭീരുക്കളെയല്ല, ധീരരായവരെ അനുകരിക്കുക! എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ചെറുപ്പക്കാർക്കു ധൈര്യം കാണിക്കേണ്ടിവരുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണ്?
-
ധൈര്യമുള്ളവരായിരിക്കാൻ ഏതൊക്കെ ബൈബിൾവിവരണങ്ങൾ നമ്മളെ സഹായിക്കും?
-
നമ്മൾ ധൈര്യം കാണിച്ചാൽ നമുക്കും നമ്മളെ നിരീക്ഷിക്കുന്നവർക്കും എന്തൊക്കെ പ്രയോജനങ്ങൾ കിട്ടും?