ക്രിസ്ത്യാനികളായി ജീവിക്കാം
പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പെങ്ങന്മാരെപ്പോലെയും കാണുക
പ്രായമുള്ള സഹോദരങ്ങളെ അമ്മയപ്പന്മാരെപ്പോലെയും പ്രായം കുറഞ്ഞവരെ കൂടപ്പിറപ്പുകളെപ്പോലെയും കാണാനാണു തിരുവെഴുത്തുകൾ പറയുന്നത്. (1 തിമൊഥെയൊസ് 5:1, 2 വായിക്കുക.) പ്രത്യേകിച്ച് സഹോദരിമാരോട് ഇടപെടുമ്പോൾ സഹോദരന്മാർ മാന്യതയും ആദരവും കാണിക്കണം.
ഒരിക്കലും ഒരു സഹോദരൻ സഹോദരിമാരോടു ശൃംഗരിക്കുകയോ അവർക്ക് അസ്വസ്ഥത തോന്നുന്ന വിധത്തിൽ പെരുമാറുകയോ ചെയ്യില്ല. (ഇയ്യ 31:1) കല്യാണം കഴിക്കാൻ ഉദ്ദേശ്യമില്ലാതെ ഒരു ക്രിസ്തീയസഹോദരൻ ഒരു സഹോദരിക്ക് അങ്ങനെയുള്ള പ്രതീക്ഷകൾ കൊടുക്കുന്ന വിധത്തിൽ പെരുമാറില്ല.
ഒരു സഹോദരി ഒരു മൂപ്പനോട് എന്തെങ്കിലും ചോദിക്കുകയോ മൂപ്പന്മാരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട ഒരു കാര്യത്തെക്കുറിച്ച് ആദരവോടെ പറയുകയോ ചെയ്യുമ്പോൾ അദ്ദേഹം അതു ദയയോടെ പരിഗണിക്കണം. ഭർത്താവ് സഹായിക്കാനില്ലാത്ത സഹോദരിമാരോടു ദയ കാണിക്കാനും മൂപ്പന്മാർ പ്രത്യേകം ശ്രദ്ധിക്കണം.—രൂത്ത് 2:8, 9.
സഹാരാധകരോടു നിലയ്ക്കാത്ത സ്നേഹം കാണിക്കുക—വിധവമാരോടും അനാഥരോടും എന്ന വീഡിയോ കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
മിന്റ് സഹോദരിയോടു സഹോദരങ്ങൾ എങ്ങനെയാണ് അസാധാരണമായ സ്നേഹം കാണിച്ചത്?
-
സഹോദരങ്ങൾ കാണിച്ച സ്നേഹം ആ ഗ്രാമത്തിലുള്ളവർക്ക് ഒരു സാക്ഷ്യം നൽകിയത് എങ്ങനെ?
-
സഹോദരങ്ങൾ കാണിച്ച സ്നേഹം മിന്റ് സഹോദരിയുടെ മക്കളെ എങ്ങനെയാണ് സ്വാധീനിച്ചത്?
നിങ്ങളുടെ സഭയിലെ സഹോദരിമാരോടു സ്നേഹവും പരിഗണനയും കാണിക്കാനാകുന്ന വിധങ്ങൾ ഏതൊക്കെയാണ്?