ക്രിസ്ത്യാനികളായി ജീവിക്കാം
“ഒരിക്കലും ഉത്കണ്ഠപ്പെടരുത്”
പുരാതന ഇസ്രായേലിലെ പാവപ്പെട്ടവരെ യഹോവ സഹായിച്ചു. ഇന്ന്, തന്റെ ആരാധകരിലെ പാവപ്പെട്ടവർക്കായി യഹോവ നൽകുന്ന ചില സഹായങ്ങൾ ഏതൊക്കെയാണ്?
-
പണത്തെക്കുറിച്ച് ഒരു ശരിയായ വീക്ഷണമുണ്ടായിരിക്കാൻ യഹോവ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.—ലൂക്ക 12:15; 1തിമ 6:6-8
-
ആത്മാഭിമാനമുണ്ടായിരിക്കാൻ യഹോവ നമ്മളെ സഹായിക്കുന്നു.—ഇയ്യ 34:19
-
കഠിനാധ്വാനം ചെയ്യാനും ഹാനികരമായ ശീലങ്ങൾ ഒഴിവാക്കാനും യഹോവ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. —സുഭ 14:23; 20:1; 2കൊ 7:1
-
സ്നേഹമുള്ള ഒരു സഹോദരകുടുംബത്തിലേക്ക് യഹോവ നമ്മളെ കൊണ്ടുവന്നിരിക്കുന്നു.—യോഹ 13:35; 1യോഹ 3:17, 18
-
യഹോവ നമുക്കു പ്രത്യാശ തന്നിരിക്കുന്നു. —സങ്ക 9:18; യശ 65:21-23
നമ്മുടെ സാഹചര്യം എത്ര ആശയറ്റതാണെങ്കിലും ഉത്കണ്ഠപ്പെടേണ്ടതില്ല. (യശ 30:15) ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നിടത്തോളം യഹോവ നമുക്കു ജീവിക്കാൻ ആവശ്യമായതെല്ലാം തരുമെന്ന് ഉറപ്പാണ്.—മത്ത 6:31-33.
സ്നേഹം ഒരിക്കലും നിലച്ചുപോകില്ല . . . ദാരിദ്ര്യത്തിലായാലും—കോംഗോ എന്ന വീഡിയോ കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
മേഖലാ കൺവെൻഷൻ സ്ഥലത്തിന് അടുത്ത് താമസിക്കുന്ന സഹോദരങ്ങൾ, അവിടേക്ക് വന്ന സഹോദരങ്ങളോട് ആതിഥ്യം കാണിച്ചത് എങ്ങനെയാണ്?
-
പാവപ്പെട്ടവരോട് യഹോവയ്ക്കുള്ള സ്നേഹത്തെക്കുറിച്ച് ഈ വീഡിയോയിൽനിന്ന് എന്തു മനസ്സിലാക്കാം?
-
നമ്മുടെ സാമ്പത്തികസ്ഥിതി എന്തുതന്നെയാണെങ്കിലും നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം?