വയൽസേവനത്തിനു സജ്ജരാകാം | ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
സഹാനുഭൂതി കാണിക്കുക
മറ്റുള്ളവരുടെ ചിന്തകളും വികാരങ്ങളും മുൻഗണനകളും ആവശ്യങ്ങളും മനസ്സിലാക്കാനുള്ള കഴിവാണ് സഹാനുഭൂതി. ഈ ഗുണം ആളുകൾക്ക് പെട്ടെന്നു മനസ്സിലാക്കാൻ പറ്റും. നമുക്ക് ഒരാളെ സഹായിക്കാൻ ശരിക്കും ആഗ്രഹമുണ്ടെങ്കിൽ സഹാനുഭൂതി കാണിക്കാൻ എളുപ്പമായിരിക്കും. ശുശ്രൂഷയിൽ ഈ ഗുണം കാണിക്കുമ്പോൾ നമ്മൾ യഹോവയുടെ സ്നേഹവും കരുതലും അനുകരിക്കുകയാണ്. അത് യഹോവയിലേക്ക് ആളുകളെ അടുപ്പിക്കും.—ഫിലി 2:4.
പഠിപ്പിക്കുന്ന സമയത്ത് മാത്രമല്ല അവരോടു സംസാരിക്കുമ്പോഴും അവർ പറയുന്നതു കേൾക്കുമ്പോഴും ഒക്കെ നമ്മൾ സഹാനുഭൂതി കാണിക്കണം. നമ്മുടെ മനോഭാവത്തിലും ആംഗ്യങ്ങളിലും മുഖഭാവത്തിലും അതുണ്ടായിരിക്കണം. അവരുടെ കാര്യത്തിൽ ആത്മാർഥമായ താത്പര്യമെടുത്തുകൊണ്ട് നമുക്ക് സഹാനുഭൂതി കാണിക്കാനാകും. അതിന്, അവരുടെ ഇഷ്ടങ്ങളും വിശ്വാസങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കണം. അവർക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ പറഞ്ഞുകൊടുക്കാം, ആവശ്യമെങ്കിൽ വേണ്ട സഹായങ്ങളും ചെയ്തുകൊടുക്കാം. പക്ഷേ, ഒന്നിനും അവരെ നിർബന്ധിക്കില്ല. അവർ നമ്മുടെ സഹായം സ്വീകരിച്ച് മാറ്റങ്ങൾ വരുത്തുമ്പോൾ ശുശ്രൂഷയിലെ നമ്മുടെ സന്തോഷം ഒന്നുകൂടെ വർധിക്കും.
ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക—സഹാനുഭൂതി കാണിക്കുന്നതിൽ എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ഹണി വൈകി എത്തിയപ്പോൾ നീത എങ്ങനെയാണ് സഹാനുഭൂതി കാണിച്ചത്?
-
ആകെ മടുത്തിരിക്കുന്നതുകൊണ്ട് പഠിക്കാൻ തോന്നുന്നില്ലെന്നു ഹണി സൂചിപ്പിച്ചപ്പോൾ നീത എങ്ങനെയാണ് സഹാനുഭൂതി കാണിച്ചത്?
-
തനിക്ക് അത്ര അടുക്കും ചിട്ടയും ഒന്നുമില്ലെന്നു ഹണി പറഞ്ഞപ്പോൾ നീത എങ്ങനെയാണ് സഹാനുഭൂതി കാണിച്ചത്?