ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
ആത്മീയാഹാരം സ്വയം കഴിക്കാൻ വിദ്യാർഥികളെ സഹായിക്കുക
യഹോവയെ അറിയാനും പക്വതയുള്ള ക്രിസ്ത്യാനികളാകാനും ബൈബിൾവിദ്യാർഥികൾ നമ്മൾ പഠിപ്പിക്കുന്ന അടിസ്ഥാനസത്യങ്ങൾ മാത്രം പഠിച്ചാൽ പോരാ. (മത്ത 5:3; എബ്ര 5:12–6:2) ആത്മീയാഹാരം സ്വയം കഴിക്കാനും അവർ പഠിക്കണം.
ബൈബിൾപഠനത്തിന് എങ്ങനെ തയ്യാറാകണമെന്ന് തുടക്കത്തിൽത്തന്നെ കാണിച്ചുകൊടുക്കുക, അങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. (mwb18.03 6) ഓരോ തവണ തയ്യാറാകുന്നതിനു മുമ്പും പ്രാർഥിക്കാനും അവരോടു പറയുക. ബൈബിൾ പഠിക്കാൻ സഹായിക്കുന്ന JW ലൈബ്രറി പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അവർക്കു പരിചയപ്പെടുത്തിക്കൊടുക്കുക, അവ ഉപയോഗിക്കാൻ സഹായിക്കുക. jw.org-ലും JW പ്രക്ഷേപണത്തിലും പുതുതായി വരുന്ന വിവരങ്ങൾ എങ്ങനെ കണ്ടെത്താമെന്നു പറഞ്ഞുകൊടുക്കുക. ദിവസവും ബൈബിൾ വായിക്കാനും മീറ്റിങ്ങുകൾക്കു തയ്യാറാകാനും അവരുടെ ചോദ്യങ്ങൾക്ക് സ്വയം ഗവേഷണം ചെയ്ത് ഉത്തരം കണ്ടുപിടിക്കാനും പതിയെപ്പതിയെ അവരെ പഠിപ്പിക്കുക. പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കാൻ സഹായിക്കുക.
ആത്മീയാഹാരം സ്വയം കഴിക്കാൻ നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
പഠനമെന്നു പറഞ്ഞാൽ ഉത്തരം കണ്ടുപിടിക്കുന്നതു മാത്രമല്ലെന്നു മനസ്സിലാക്കാൻ നീത ഹണിയെ സഹായിച്ചത് എങ്ങനെ?
-
ലൈംഗിക അധാർമികത യഹോവ വിലക്കുന്നത് ശരിയാണെന്ന് മനസ്സിലാക്കാൻ ഹണിയെ സഹായിച്ചത് എന്താണ്?
-
ധ്യാനത്തെക്കുറിച്ച് ഹണി എന്താണ് മനസ്സിലാക്കിയത്?