ക്രിസ്ത്യാനികളായി ജീവിക്കാം
പ്രയോജനകരമായ വയൽസേവനയോഗങ്ങൾ; ചില നുറുങ്ങുകൾ
സഭായോഗങ്ങൾപോലെതന്നെ യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ് വയൽസേവനയോഗങ്ങളും. സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്പരം പ്രചോദിപ്പിക്കാൻ അതു നമ്മളെ സഹായിക്കും. (എബ്ര 10:24, 25) അഞ്ച് മുതൽ ഏഴ് മിനിട്ട് വരെയായിരിക്കണം യോഗത്തിന്റെ ദൈർഘ്യം. ആ സമയത്തിനുള്ളിൽത്തന്നെ പ്രചാരകരെ ഗ്രൂപ്പുകളായി തിരിക്കുകയും പ്രദേശം നൽകുകയും പ്രാർഥിക്കുകയും ചെയ്യും. (മറ്റൊരു മീറ്റിങ്ങിനു ശേഷമാണ് വയൽസേവനയോഗമെങ്കിൽ ദൈർഘ്യം ഇതിലും കുറവായിരിക്കണം.) നിർവാഹകൻ തയ്യാറാകേണ്ടത്, അന്ന് ശുശ്രൂഷയിൽ ഏർപ്പെടുന്നവർക്ക് ഉപയോഗിക്കാൻ പറ്റിയ എന്തെങ്കിലുമാണ്. ഉദാഹരണത്തിന്, ശനിയാഴ്ച വയൽസേവനയോഗം നടത്തുമ്പോൾ അതിൽ പങ്കെടുക്കുന്ന മിക്ക പ്രചാരകരും കഴിഞ്ഞ വാരാന്തത്തിലാണ് അവസാനമായി വയൽസേവനത്തിനു പോയതെങ്കിലോ? അവർക്കു കൂടുതൽ പ്രയോജനം ചെയ്യുന്നത്, വീട്ടുകാരനോട് എന്തു പറയാം എന്നു ചർച്ച ചെയ്യുന്നതായിരിക്കും. വയൽസേവനയോഗത്തിൽ ഉൾപ്പെടുത്താനാകുന്ന മറ്റു വിഷയങ്ങൾ ഏതൊക്കെയാണ്?
-
നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായിയിൽനിന്നുള്ള സംഭാഷണത്തിനുള്ള ഒരു മാതൃക
-
ഒരു വാർത്തയോ അടുത്തിടെ നടന്ന ഒരു സംഭവമോ ഉപയോഗിച്ച് എങ്ങനെ ഒരു സംഭാഷണം തുടങ്ങാം
-
സാധാരണ പറയുന്ന ഒരു തടസ്സവാദത്തെ എങ്ങനെ മറികടക്കാം
-
നിരീശ്വരവാദിയോടോ പരിണാമവാദിയോടോ മറ്റൊരു ഭാഷക്കാരനോടോ നിങ്ങളുടെ പ്രദേശത്ത് അധികമില്ലാത്ത ഒരു മതത്തിലെ അംഗത്തോടോ എങ്ങനെ സംസാരിക്കാം
-
ബൈബിളിലെയോ jw.org വെബ്സൈറ്റിലെയോ JW ലൈബ്രറി ആപ്ലിക്കേഷനിലെയോ ഒരു സവിശേഷത എങ്ങനെ ഉപയോഗിക്കാം
-
പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഏതെങ്കിലും ഒരു ഉപകരണം എങ്ങനെ ഉപയോഗിക്കാം
-
ശുശ്രൂഷയുടെ ഒരു പ്രത്യേകമേഖലയിൽ എങ്ങനെ പങ്കെടുക്കാം (ഉദാഹരണത്തിന് ടെലിഫോൺ സാക്ഷീകരണം, കത്ത് സാക്ഷീകരണം, പരസ്യസാക്ഷീകരണം, മടക്കസന്ദർശനങ്ങൾ, ബൈബിൾപഠനങ്ങൾ പോലുള്ളവ)
-
സുരക്ഷ, നല്ല പെരുമാറ്റം, വഴക്കം, നല്ല മനോഭാവം എന്നതുപോലുള്ളവയെക്കുറിച്ച് ഓർമിപ്പിക്കാം
-
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക എന്ന ലഘുപത്രികയിലെ ഒരു പാഠമോ വീഡിയോയോ ഉപയോഗിക്കാം
-
ശുശ്രൂഷയിൽ കൂടെ പ്രവർത്തിക്കുന്നയാളെ എങ്ങനെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യാമെന്നു പറയാം
-
ശുശ്രൂഷയുമായി ബന്ധപ്പെട്ട ഒരു തിരുവെഴുത്തോ നല്ലൊരു അനുഭവമോ പറയാം