ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
പ്രാർഥിച്ചുകൊണ്ട് യഹോവയുടെ സഹായം സ്വീകരിക്കുക
ഒരാളുടെ ഹൃദയത്തിൽ സത്യത്തിന്റെ വിത്ത് വേരുപിടിക്കാനും വളരാനും ഇടയാക്കുന്നത് യഹോവയാണ്. (1കൊ 3:6-9) അതുകൊണ്ട് ശുശ്രൂഷയിൽ വിജയിക്കണമെങ്കിൽ യഹോവയിൽ ആശ്രയിക്കണം. അപ്പോൾ യഹോവ നമ്മളെയും നമ്മുടെ ബൈബിൾവിദ്യാർഥികളെയും സഹായിക്കും.
സമ്മർദങ്ങളും പ്രശ്നങ്ങളും മറികടക്കാൻ വിദ്യാർഥിയെ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുക. (ഫിലി 1:9, 10) ഓരോന്നും എടുത്തുപറയുക. നിങ്ങളുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും പരിശുദ്ധാത്മാവ് നയിക്കുന്നതിനായി പ്രാർഥിക്കുക. (ലൂക്ക 11:13) എങ്ങനെ പ്രാർഥിക്കണമെന്നു വിദ്യാർഥിയെ പഠിപ്പിക്കണം, അങ്ങനെ ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. വിദ്യാർഥിയുടെ പേരെടുത്ത് പറഞ്ഞ്, അവരോടൊപ്പവും അവർക്കുവേണ്ടിയും പ്രാർഥിക്കാം.
ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—പ്രാർഥന എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ഹണിയുമായുള്ള ബൈബിൾപഠനത്തിൽ എന്തു പ്രശ്നമാണ് നീത നേരിട്ടത്?
-
1 കൊരിന്ത്യർ 3:6 നീതയെ സഹായിച്ചത് എങ്ങനെയാണ്?
-
നീതയുടെ പ്രശ്നം എങ്ങനെ പരിഹരിക്കപ്പെട്ടു?