ദൈവവചനത്തിലെ നിധികൾ
ദേശം വിഭാഗിച്ചതിനു പിന്നിലെ യഹോവയുടെ ജ്ഞാനം
നറുക്കിട്ടപ്പോൾ യഹോവ അതിനെ വഴിനയിച്ചു; ഓരോ ഗോത്രത്തിന്റെയും അവകാശം ഏകദേശം എവിടെയായിരിക്കണമെന്ന സൂചന അതിലൂടെ ലഭിച്ചിരിക്കാം (യോശ 18:10; it-1-E 359 ¶1)
യാക്കോബ് മരണക്കിടക്കയിൽവെച്ച് പറഞ്ഞ പ്രവചനം നിറവേറിയെന്ന് യഹോവ അങ്ങനെ ഉറപ്പുവരുത്തി (യോശ 19:1; it-1-E 1200 ¶1)
എന്നാൽ ഓരോ ഗോത്രത്തിനും എത്രമാത്രം പ്രദേശം എടുക്കാമെന്ന് തീരുമാനിക്കാൻ യഹോവ ഇസ്രായേല്യരെത്തന്നെ അനുവദിച്ചു (യോശ 19:9; it-1-E 359 ¶2)
ഗോത്രങ്ങൾക്കിടയിൽ അസൂയയും വഴക്കും ഉണ്ടാകാത്ത വിധത്തിലാണ് ദേശം വിഭാഗിച്ചത്. പുതിയ ലോകത്തിൽ യഹോവ കാര്യങ്ങളെ വഴിനയിക്കുന്ന വിധത്തെക്കുറിച്ച് ഇത് നിങ്ങൾക്ക് എന്ത് ഉറപ്പ് നൽകുന്നു?