ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങളുടെ സ്നേഹത്തിന് ഞങ്ങൾ യഹോവയോടു നന്ദി പറയുന്നു
കഷ്ടതകളുള്ളപ്പോഴും തെസ്സലോനിക്യ സഭയിലെ ക്രിസ്ത്യാനികൾ സഹക്രിസ്ത്യാനികളോടു സ്നേഹം കാണിച്ചു. (2തെസ്സ 1:3, 4) ഇന്നും യഹോവയുടെ ജനം ലോകമെങ്ങുമുള്ള സഹോദരങ്ങളോട് ഇതേ സ്നേഹം കാണിക്കുന്നു. അതിലൊരു വിധമാണ് സംഭാവനകൾ നൽകുന്നത്. ഈ സംഭാവനകൾ പ്രയാസം നിറഞ്ഞ ഈ നാളുകളിൽ സഹോദരങ്ങളെ സഹായിക്കാനായി ഉപയോഗിക്കുന്നു. jw.org-ൽ “നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?” എന്ന ലേഖനപരമ്പരയിൽ അവ ഏതൊക്കെ വിധത്തിലാണ് ഉപയോഗിക്കുന്നതെന്നു കാണാം. നിങ്ങളുടെ സ്നേഹത്തിനും ഉദാരമായ പിന്തുണയ്ക്കും ഞങ്ങൾ നന്ദി പറയുന്നു.
ഞങ്ങൾ എപ്പോഴും ‘നിങ്ങൾക്കുവേണ്ടി ദൈവത്തോടു നന്ദി പറയുന്നു’ എന്ന വീഡിയോ കാണുക. എന്നിട്ട് താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
• നമ്മുടെ സംഭാവനകൾ ഉപയോഗിച്ച് ചെയ്യുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
• സഹായം ആവശ്യമുള്ള സഹോദരങ്ങൾക്കു സാമ്പത്തികപിന്തുണ കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല വിധം ഏതാണ്?—jw.org-ലെ, “സമൃദ്ധികൊണ്ട് കുറവ് നികത്തുന്നു” എന്ന ലേഖനവും നോക്കുക.