നവംബർ 15-21
യോശുവ 23–24
ഗീതം 50, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ജനത്തോടുള്ള യോശുവയുടെ അവസാനത്തെ ഉപദേശം:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
യോശ 24:2 —അബ്രാഹാമിന്റെ അപ്പനായ തേരഹ് ഒരു വിഗ്രഹാരാധകൻ ആയിരുന്നോ? (w04 12/1 12 ¶1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ ഇപ്പോൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) യോശ 24:19-33 (th പാഠം 11)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ആളുകൾ സാധാരണ പറയുന്ന ഒരു തടസ്സവാദം മറികടക്കുക. (th പാഠം 2)
മടക്കസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃക ഉപയോഗിച്ച് തുടങ്ങുക. ജീവിതം ആസ്വദിക്കാം എന്നേക്കും! ലഘുപത്രിക കൊടുക്കുക. (th പാഠം 20)
ബൈബിൾപഠനം: (5 മിനി.) lffi പാഠം 01 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ (th പാഠം 3)
ക്രിസ്ത്യാനികളായി ജീവിക്കാം
ജോലിസ്ഥലത്ത് ചീത്ത കൂട്ടുകെട്ട് ഒഴിവാക്കുക: (7 മിനി.) ചർച്ച. വിശ്വസ്തതയ്ക്കു തുരങ്കം വെക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക—ചീത്ത കൂട്ടുകെട്ട് എന്ന വീഡിയോ അവതരണം കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: ജോലിസ്ഥലത്തെ മോശം കൂട്ടുകെട്ട് സഹോദരിയെ എങ്ങനെയാണ് സ്വാധീനിച്ചത്? സഹോദരി എന്തു മാറ്റം വരുത്തി, അത് സഹോദരിയെ എങ്ങനെ സഹായിച്ചു? ഈ വീഡിയോ അവതരണത്തിൽനിന്നും ചീത്ത കൂട്ടുകെട്ട് ഒഴിവാക്കുന്നതിനെക്കുറിച്ച് എന്തു പാഠമാണ് നിങ്ങൾ പഠിച്ചത്?
പ്രതീക്ഷിക്കാത്തിടത്തുനിന്ന് സുഹൃത്തുക്കൾ: (8 മിനി.) ചർച്ച. വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക: സ്കൂളിൽ മോശം കൂട്ടുകാരുടെകൂടെ കൂടാൻ അഖിലിനു തോന്നിയത് എന്തുകൊണ്ടാണ്? അഖിൽ എങ്ങനെയാണ് സഭയിൽ നല്ല കൂട്ടുകാരെ കണ്ടെത്തിയത്? ഈ വീഡിയോ അവതരണത്തിൽനിന്നും നല്ല കൂട്ടുകാരെ കണ്ടെത്തുന്നതിനെക്കുറിച്ച് എന്തു പാഠമാണ് നിങ്ങൾ പഠിച്ചത്?
സഭാ ബൈബിൾപഠനം: (30 മിനി.) rr അധ്യാ. 16 ¶1-8, ആമുഖവീഡിയോ
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 39, പ്രാർഥന