വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വയൽസേവനത്തിനു സജ്ജരാകാം | ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക

ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ദൈവവചനം ഉപയോഗിക്കുക

ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ദൈവവചനം ഉപയോഗിക്കുക

ദൈവവചനത്തിനു ശക്തിയുണ്ട്‌. (എബ്ര 4:12) ദൈവത്തെ അറിയാത്തവരുടെ ഹൃദയത്തെപ്പോലും സ്വാധീനിക്കാൻ അതിനു കഴിയും. (1തെസ്സ 1:9; 2:13) നമ്മൾ കാണിച്ചുകൊടുത്ത ഒരു ബൈബിൾസത്യത്തോട്‌ ഒരാൾ വിലമതിപ്പു കാണിക്കുമ്പോൾ അതു നമ്മളെയും സന്തോഷിപ്പിക്കും.

ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്‌ധ്യം മെച്ചപ്പെടുത്തുക—ദൈവവചനത്തിന്റെ ശക്തി പ്രയോഗിക്കുന്നതിൽ എന്ന വീഡിയോ കാണുക. എന്നിട്ട്‌ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ദൈവവചനത്തിലേക്കു നോക്കാൻ ഹണിയെ സഹായിച്ചുകൊണ്ട്‌ നീത എങ്ങനെയാണു ദൈവവചനത്തിന്റെ ശക്തി പ്രയോഗിച്ചത്‌?

  • തിരുവെഴുത്ത്‌ ഉച്ചത്തിൽ വായിച്ചുകൊണ്ടും വാക്യത്തിലെ പ്രധാന ഭാഗങ്ങൾ എടുത്തുകാണിച്ചുകൊണ്ടും നീത എങ്ങനെയാണു ദൈവവചനത്തിന്റെ ശക്തി പ്രയോഗിച്ചത്‌?

  • ആ തിരുവെഴുത്ത്‌ ഹണിയുടെ ഹൃദയത്തെ സ്വാധീനിച്ചെന്ന്‌ എന്തു സൂചിപ്പിക്കുന്നു, അതു കണ്ടപ്പോൾ നീതയ്‌ക്ക്‌ എന്തു തോന്നിക്കാണും?