വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

കൂട്ടുകാരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക

കൂട്ടുകാരെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക

മോവാബ്‌ സമഭൂ​മി​യിൽവെച്ച്‌ ഇസ്രാ​യേ​ല്യർക്ക്‌ ഉണ്ടായ അനുഭവം ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരു മുന്നറി​യി​പ്പാണ്‌. (1കൊ 10:6, 8, 11) അധാർമി​ക​ജീ​വി​തം നയിച്ചി​രുന്ന, വിഗ്ര​ഹാ​രാ​ധി​ക​ളായ മോവാ​ബി​ലെ സ്‌ത്രീ​ക​ളു​മാ​യി സഹവസി​ക്കാൻ തുടങ്ങിയ ഇസ്രാ​യേ​ല്യർ പിന്നീട്‌ ഗുരു​ത​ര​മായ തെറ്റുകൾ ചെയ്യാൻ ഇടയായി. അതു വലിയ ദുരന്ത​ത്തിൽ കലാശി​ച്ചു. (സംഖ 25:9) നമ്മുടെ സഹജോ​ലി​ക്കാ​രും സഹപാ​ഠി​ക​ളും അയൽക്കാ​രും ബന്ധുക്ക​ളും മറ്റും ഒരുപക്ഷേ യഹോ​വയെ ആരാധി​ക്കാ​ത്ത​വ​രാ​യി​രി​ക്കാം. അത്തരം ആളുക​ളു​മാ​യി അടുത്ത്‌ സഹവസി​ക്കു​ന്ന​തി​ന്റെ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ബൈബിൾദൃ​ഷ്ടാ​ന്തം നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

നമ്മുടെ നാളി​ലേ​ക്കുള്ള മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്തങ്ങൾ—ശകലങ്ങൾ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • സിമ്രി​യും കൂട്ടരും ജാമി​നോട്‌ എന്തെല്ലാം തെറ്റായ ന്യായ​വാ​ദങ്ങൾ നിരത്തി?

  • ശരിയായ രീതി​യിൽ കാര്യ​ങ്ങളെ കാണാൻ ഫിനെ​ഹാസ്‌ എങ്ങനെ​യാ​ണു ജാമിനെ സഹായി​ച്ചത്‌?

  • യഹോ​വയെ ആരാധി​ക്കാത്ത ഒരാ​ളോട്‌ സൗഹൃ​ദ​മു​ണ്ടാ​യി​രി​ക്കു​ന്ന​തും അയാളു​ടെ ഉറ്റസു​ഹൃ​ത്താ​യി​രി​ക്കു​ന്ന​തും തമ്മിലുള്ള വ്യത്യാ​സം എന്താണ്‌?

  • സഭയ്‌ക്കു​ള്ളി​ലാ​ണെ​ങ്കിൽപ്പോ​ലും ഉറ്റസു​ഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കുന്ന കാര്യ​ത്തിൽ നമ്മൾ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • സോഷ്യൽ മീഡി​യ​യിൽ നമുക്ക്‌ പരിച​യ​മി​ല്ലാത്ത ആളുകൾ ഉണ്ടാക്കി​യി​രി​ക്കുന്ന ഗ്രൂപ്പു​കൾ നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?