വയൽസേവനത്തിനു സജ്ജരാകാം | ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക—ചോദ്യങ്ങൾ ചോദിക്കുക
നമ്മൾ ശുശ്രൂഷ ആസ്വദിച്ച് ചെയ്യണമെന്നാണ് ‘സന്തോഷമുള്ള ദൈവമായ’ യഹോവ ആഗ്രഹിക്കുന്നത്. (1തിമ 1:11) ശുശ്രൂഷയിൽ വേണ്ട വൈദഗ്ധ്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ നമ്മുടെ സന്തോഷവും വർധിക്കും. ചോദ്യങ്ങൾ ചോദിക്കുന്നതു താത്പര്യം ഉണർത്താൻ സഹായിക്കും, സംഭാഷണം തുടങ്ങാനുള്ള ഒരു എളുപ്പമാർഗമാണ് അത്. യുക്തിസഹമായി ചിന്തിക്കാൻ ചോദ്യങ്ങൾ ആളുകളെ പ്രേരിപ്പിക്കും. (മത്ത 22:41-45) ചോദ്യങ്ങൾ ചോദിക്കുകയും എന്നിട്ട് അവർ പറയുന്നതു ശ്രദ്ധിക്കുകയും ചെയ്യുമ്പോൾ, അവർ നമുക്കു വളരെ വിലപ്പെട്ടവരാണ് എന്നു നമ്മൾ കാണിക്കുകയാണ്. (യാക്ക 1:19) അവരുടെ ഉത്തരങ്ങൾ കേൾക്കുമ്പോൾ സംഭാഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നു മനസ്സിലാക്കാൻ നമുക്കു കഴിഞ്ഞേക്കും.
ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക—ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ഹണിക്ക് എന്തെല്ലാം നല്ല ഗുണങ്ങളുണ്ടായിരുന്നു?
-
വ്യക്തിപരമായ താത്പര്യം കാണിക്കുന്ന രീതിയിൽ നീത എങ്ങനെയാണ് ചോദ്യങ്ങൾ ഉപയോഗിച്ചത്?
-
ഹണിക്ക് സന്തോഷവാർത്തയോടു താത്പര്യം തോന്നാൻ നീത എങ്ങനെയാണ് ചോദ്യങ്ങൾ ഉപയോഗിച്ചത്?
-
യുക്തിസഹമായി ചിന്തിക്കുന്നതിന് ഹണിയെ സഹായിക്കാൻ നീത എങ്ങനെയാണ് ചോദ്യങ്ങൾ ഉപയോഗിച്ചത്?