വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

അവിശ്വസ്‌തരെ അനുകരിക്കരുത്‌

അവിശ്വസ്‌തരെ അനുകരിക്കരുത്‌

യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ങ്ങളെ എതിർത്തു​കൊണ്ട്‌ കോര​ഹും ദാഥാ​നും അബീരാ​മും യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണിച്ചു. ആ ധിക്കാ​രി​ക​ളെ​യും അവരെ പിന്തു​ണ​ച്ച​വ​രെ​യും യഹോവ നശിപ്പി​ച്ചു. (സംഖ 16:26, 27, 31-33) ഏതെല്ലാം സാഹച​ര്യ​ങ്ങൾ നമ്മുടെ വിശ്വ​സ്‌ത​ത​യ്‌ക്ക്‌ ഒരു പരി​ശോ​ധ​ന​യാ​യേ​ക്കാം? അവിശ്വ​സ്‌തരെ അനുക​രി​ക്കാ​തി​രി​ക്കാൻ ഏതെല്ലാം ബൈബിൾദൃ​ഷ്ടാ​ന്തങ്ങൾ നമ്മളെ സഹായി​ക്കും?

അവിശ്വസ്‌തരെ അനുക​രി​ക്ക​രുത്‌ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ഏതു സാഹച​ര്യ​മാണ്‌ നാദി​യ​യ്‌ക്ക്‌ ഒരു പരി​ശോ​ധ​ന​യാ​യത്‌, ആരുടെ മോശം മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ച്ചത്‌ വിശ്വ​സ്‌തത കാണി​ക്കാൻ നാദി​യയെ സഹായി​ച്ചു?

  • ഏതു സാഹച​ര്യ​മാണ്‌ അതൃപ്‌ത​നായ ഒരു സഹോ​ദ​രന്‌ പരി​ശോ​ധ​ന​യാ​യത്‌, ആരുടെ മോശം മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ച്ചത്‌ വിശ്വ​സ്‌തത കാണി​ക്കാൻ അദ്ദേഹത്തെ സഹായി​ച്ചു?

  • ഏതു സാഹച​ര്യ​മാണ്‌ ടെറൻസിന്‌ ഒരു പരി​ശോ​ധ​ന​യാ​യത്‌, ആരുടെ മോശം മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ച്ചത്‌ വിശ്വ​സ്‌തത കാണി​ക്കാൻ ടെറൻസി​നെ സഹായി​ച്ചു?

  • ഏതു സാഹച​ര്യ​മാണ്‌ സ്‌കൂൾവി​ദ്യാർഥി​യായ ഒരു സഹോ​ദ​രന്‌ പരി​ശോ​ധ​ന​യാ​യത്‌, ആരുടെ മോശം മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ച്ചത്‌ വിശ്വ​സ്‌തത കാണി​ക്കാൻ അവനെ സഹായി​ച്ചു?