ദൈവവചനത്തിലെ നിധികൾ
അഹങ്കാരവും അമിത ആത്മവിശ്വാസവും വളർന്നുവരാതെ സൂക്ഷിക്കുക
അഹങ്കാരവും അമിത ആത്മവിശ്വാസവും വളർന്നപ്പോൾ കോരഹ് യഹോവയുടെ ക്രമീകരണങ്ങളെ ധിക്കരിച്ചു (സംഖ 16:1-3; w11 9/15 27 ¶12)
ദൈവസേവനത്തിൽ നിരവധി നിയമനങ്ങളുണ്ടായിരുന്ന ആദരണീയനായ ഒരു ലേവ്യനായിരുന്നു കോരഹ് (സംഖ 16:8-10; w11 9/15 27 ¶11)
കോരഹിന്റെ തെറ്റായ ചിന്താഗതിയുടെ ഫലം വളരെ ദാരുണമായിരുന്നു (സംഖ 16:32, 35)
യഹോവയുടെ സേവനത്തിൽ നമ്മൾ കൈവരിക്കുന്ന കാര്യങ്ങൾ ഒരിക്കലും നമ്മുടെ ഉള്ളിൽ അഹങ്കാരമോ അമിത ആത്മവിശ്വാസമോ വളർന്നുവരാൻ കാരണമാകരുത്. നമ്മൾ സത്യത്തിൽ വന്നിട്ട് അനേകവർഷങ്ങളായിട്ടുണ്ടെങ്കിൽ, ഇനി നമുക്കു സംഘടനയിൽ ഗൗരവമുള്ള ഉത്തരവാദിത്വങ്ങളുണ്ടെങ്കിൽ, നമ്മൾ താഴ്മയുള്ളവരായിരിക്കേണ്ടതു കൂടുതൽ പ്രധാനമാണ്.