വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

കുടുംബത്തിൽ സ്‌നേഹം കാണിക്കുക

കുടുംബത്തിൽ സ്‌നേഹം കാണിക്കുക

സ്‌നേഹം കുടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ഇഴയടു​പ്പം വർധി​പ്പി​ക്കും. സ്‌നേ​ഹ​മി​ല്ലെ​ങ്കിൽ കുടും​ബ​ത്തിൽ ഐക്യ​വും സഹകര​ണ​വും ഒന്നും കാണില്ല. ഭർത്താ​ക്ക​ന്മാർക്കും ഭാര്യ​മാർക്കും മാതാ​പി​താ​ക്കൾക്കും എങ്ങനെ​യാ​ണു കുടും​ബ​ത്തിൽ സ്‌നേഹം കാണി​ക്കാ​നാ​കു​ന്നത്‌?

സ്‌നേഹമുള്ള ഒരു ഭർത്താവ്‌ ഭാര്യ​യു​ടെ ആവശ്യങ്ങൾ തിരി​ച്ച​റിഞ്ഞ്‌ പ്രവർത്തി​ക്കും. അവളുടെ ചിന്തക​ളും വികാ​ര​ങ്ങ​ളും ഒക്കെ കണക്കി​ലെ​ടു​ക്കും. (എഫ 5:28, 29) അദ്ദേഹം കുടും​ബ​ത്തി​ന്റെ ശാരീ​രി​കാ​വ​ശ്യ​ങ്ങൾക്കു​വേണ്ടി മാത്രമല്ല ആത്മീയാ​വ​ശ്യ​ങ്ങൾക്കു​വേ​ണ്ടി​യും കരുതും. കുടും​ബാ​രാ​ധ​ന​യ്‌ക്കു​വേണ്ടി പതിവാ​യി സമയം കണ്ടെത്തു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. (1തിമ 5:8) സ്‌നേ​ഹ​മുള്ള ഒരു ഭാര്യ ഭർത്താ​വി​നു കീഴ്‌പെ​ട്ടി​രി​ക്കു​ക​യും അദ്ദേഹത്തെ “ആഴമായി ബഹുമാ​നി​ക്കു​ക​യും” ചെയ്യും. (എഫ 5:22, 33; 1പത്ര 3:1-6) ഇണകൾ പരസ്‌പരം ഉദാര​മാ​യി ക്ഷമിക്കാൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കണം. (എഫ 4:32) സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്കൾ മക്കളെ ഓരോ​രു​ത്ത​രെ​യും ശ്രദ്ധി​ക്കു​ക​യും യഹോ​വയെ സ്‌നേ​ഹി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യും ചെയ്യും. (ആവ 6:6, 7; എഫ 6:4) സ്‌കൂ​ളിൽ അവർക്കു നേരി​ടുന്ന പ്രശ്‌നങ്ങൾ എന്തൊ​ക്കെ​യാണ്‌? സഹപാ​ഠി​ക​ളിൽനി​ന്നുള്ള സമ്മർദത്തെ അവർ എങ്ങനെ​യാ​ണു നേരി​ടു​ന്നത്‌? കുടും​ബാം​ഗ​ങ്ങൾക്കി​ട​യിൽ സ്‌നേഹം വർധി​ക്കു​മ്പോൾ തങ്ങൾ സുരക്ഷി​ത​രാ​ണെന്ന്‌ അവർക്കു തോന്നും.

കുടും​ബ​ത്തിൽ നിലയ്‌ക്കാത്ത സ്‌നേഹം കാണി​ക്കുക എന്ന വീഡി​യോ കണ്ടിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുക:

  • സ്‌നേ​ഹ​മുള്ള ഭർത്താവ്‌ ഭാര്യ​യോട്‌ എങ്ങനെ ഇടപെ​ടും?

  • സ്‌നേ​ഹ​മുള്ള ഭാര്യ ഭർത്താ​വി​നോട്‌ എങ്ങനെ ആഴമായ ബഹുമാ​നം കാണി​ക്കും?

  • ദൈവ​വ​ചനം മക്കളുടെ മനസ്സിൽ പതിപ്പി​ക്കാൻ സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്കൾ എന്തു ചെയ്യും?