ക്രിസ്ത്യാനികളായി ജീവിക്കാം
മദ്യം ഉപയോഗിക്കുന്ന കാര്യത്തിൽ ജ്ഞാനപൂർവം തീരുമാനമെടുക്കുക
മദ്യം ഉപയോഗിക്കുന്ന കാര്യത്തിൽ എല്ലാ ക്രിസ്ത്യാനികളും ആത്മനിയന്ത്രണം പാലിക്കണം. (സുഭ 23:20, 29-35; 1കൊ 6:9, 10) ഒരു വ്യക്തി മദ്യം കഴിക്കാൻ തീരുമാനിക്കുന്നെങ്കിൽ മിതമായ അളവിലേ അതു കഴിക്കാവൂ. മദ്യമില്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്കു പോകരുത്. മറ്റുള്ളവരുടെ വിശ്വാസത്തിന് ഉലച്ചിൽ തട്ടാൻ നമ്മൾ ഇടയാക്കരുത്. (1കൊ 10:23, 24; 1തിമ 5:23) മദ്യം കഴിക്കാൻ ആരെയും നിർബന്ധിക്കരുത്, പ്രത്യേകിച്ച് ചെറുപ്പക്കാരെ.
നുരയുന്ന ലഹരിയിൽ പതിയിരിക്കുന്ന അപകടങ്ങൾ എന്ന ‘ബോർഡിലെ രേഖാചിത്രീകരണം’ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
-
മദ്യം കഴിക്കുന്നതു സംബന്ധിച്ചുള്ള നിയമങ്ങൾ എല്ലാ ക്രിസ്ത്യാനികളും അനുസരിക്കേണ്ടത് എന്തുകൊണ്ട്? (റോമ 13:1-4)
-
മദ്യം കഴിക്കാൻ നിർബന്ധിക്കുമ്പോൾ നമ്മൾ അതിന് ഒരിക്കലും വഴങ്ങിക്കൊടുക്കരുതാത്തത് എന്തുകൊണ്ട്? (റോമ 6:16)
-
മദ്യപാനത്തോടു ബന്ധപ്പെട്ട അപകടങ്ങൾ നമുക്ക് എങ്ങനെ ഒഴിവാക്കാം?